കഞ്ചാവ് കേസ് പ്രതിയുടെ ആക്രമണം; എക്‌സൈസ് സിഐക്ക് പരിക്ക്

തിരുവല്ല: തിരുവല്ല പെരുന്തുരുത്തിയിൽ എക്‌സൈസ് ഉദ്യോഗസ്ഥർക്ക് നേരെ കഞ്ചാവ് കേസ് പ്രതിയുടെ ആക്രമണം. റെയ്ഡിന് എത്തിയ എക്‌സൈസ് സംഘത്തിനെതിരെയാണ് ആക്രമണം നടന്നത്. സംഭവത്തിൽ എക്‌സൈസ് സിഐ ബിജു വർഗീസിന് പരിക്കേറ്റു. സിഐ ബിജു വർഗീസിനെ തിരുവല്ല താലൂക്ക് ആശുപത്രിയിലേക്കും തുടർന്ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി.

error: Content is protected !!