
Web Desk
പാലക്കാട് 90 വയസുള്ള പിതാവിനെ മക്കൾ ദിവസങ്ങളോളം വീട്ടിലെ മുറിയിൽ പൂട്ടിയിട്ടതായി പരാതി. പാലക്കാട് മണ്ണാർക്കാടാണ് സംഭവം. പടിഞ്ഞാറേത്തറയിൽ പൊന്നു ചെട്ട്യാരാണ് ദുരിതമനുഭവിച്ചത്. വൃദ്ധനെ പൊലീസ് എത്തി മോചിപ്പിച്ചു. സ്വത്ത് എഴുതി വാങ്ങിയ ശേഷം മക്കൾ സംരക്ഷണം നൽകിയില്ലെന്ന് പരിസരവാസികൾ പറയുന്നു. മണ്ണാർക്കാട് നഗരസഭാ ചെയർമാൻ സി മുഹമ്മദ് ബഷീറും പൊലീസും ചേർന്നാണ് പൊന്നു ചെട്ട്യാരെ മോചിപ്പിച്ചത്.
