
newsdesk
മുക്കം : അന്തർ ദേശീയ ലഹരി ദിനത്തിൽ ലഹരിക്കെതിരെ ടു മില്യൺ പ്ലെഡ്ജ് എന്ന ജില്ലാ പഞ്ചായത്തിന്റെ പരിപാടിയുടെ ഭാഗമായി അഗസ്ത്യൻമുഴി താഴക്കോട് AUP സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും നാട്ടുകാരും ലഹരിക്കെതിരെ ദൃഢപ്രതിജ്ഞയെടുത്തു.
സ്കൂൾ ഹാളിൽ നടന്ന പ്രതിജ്ഞ പരിപാടി പിടിഎ വൈസ് പ്രസിഡന്റ് സത്യൻ ഉദ്ഘാടനം ചെയ്തു
ഹെഡ്മിസ്ട്രസ് മീവാർ കെആർ സ്വാഗതം പറഞ്ഞു. പ്രിയ കെബി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
സിടി നളേശൻ ,അജീഷ് വി , അനീസ സി എ, രഭിത എൻ സി, സ്വപ്ന. കെ,സുനില ദേവി എന്നിവർ പങ്കെടുത്തു.
