തങ്ങൻമാരുടെ സംഘടന രൂപീകരിച്ചു; ലക്ഷ്യം വ്യാജ തങ്ങൻമാരുടെ ചൂഷണത്തിൽ നിന്ന് ആളുകളെ രക്ഷിക്കൽ

കോഴിക്കോട്: കേരളത്തിൽ വ്യാജ തങ്ങൻമാർ പെരുകുന്ന സഹചര്യത്തിൽ യഥാർത്ഥ തങ്ങൻമാരുടെ അസോസിയേഷൻ രൂപീകരിച്ച് തങ്ങൻമാർ. തങ്ങൻമാരിൽ പലരും വ്യാജൻമാരാണെന്ന വിമർശനം ഉയർന്ന സഹചര്യത്തിലാണ് ജംഹിയത്ത് അഹ് ലുൽ ബൈത്ത് ഇന്ത്യ സ്റ്റേറ്റ് കോർഡിനേഷൻ കമ്മിറ്റി സംഗമം സംഘടിപ്പിച്ചത്. യഥാർത്ഥ തങ്ങൻമാരുടെ വിവരങ്ങൾ ശേഖരിച്ച് വെബ്‌സൈറ്റിൽ അപ്‌ഡേറ്റ് ചെയ്യും. ഇതുവഴി ആരാണ് യഥാർത്ഥ തങ്ങൻമാരെന്ന് പൊതുജനങ്ങൾക്ക് മനസിലാകുമെന്നും വ്യാജ തങ്ങൻമാരുടെ ചൂഷണത്തിൽ നിന്ന് സമൂഹം രക്ഷപ്പെടുമെന്നും സ്റ്റേറ്റ് കോർഡിനേഷൻ സമിതി അഭിപ്രായപ്പെട്ടു.

കോവിഡ് കാലത്ത് നാടിന്റെ വിവിധ ഭാഗങ്ങളിൽ നിരവധി വ്യാജ തങ്ങൻമാർ മുളച്ചുപൊന്തുകയും ഇവർ ഓൺലൈനിലൂടെയും അല്ലാതെയും ജനങ്ങളെ ചൂഷണം ചെയ്യുകയാണെന്നും സംഘടന വ്യക്തമാക്കി .പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ,സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ തുടങ്ങിയവർ തുടങ്ങിയവരാണ് സംഘടനയുടെ രക്ഷാധികാരികൾ .കൊടുവള്ളി പാലകുറ്റി ദാറുൽ അസ്ഹർ ഖുർആൻ അക്കാദമിയിൽ ആയിരുന്നു ജംഹിയത് അഹ്ലുൽ ബൈത്ത് ഇന്ത്യ സംഗമം .

error: Content is protected !!