
newsdesk
താമരശ്ശേരി: ഒഡീഷയില്‍ നിന്നും എത്തിച്ച കഞ്ചാവുമായി രണ്ട് അതിഥി തൊഴിലാളികളെ താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. ഒഡീഷയിലെ ഗഞ്ജം സ്വദേശികളായ ഗണേഷ് റാവത്ത് (33), ടിലു സാഹു (28) എന്നിവരാണ് പിടിയിലായത്. പുതുപ്പാടി എലോക്കരയില്‍ അതിഥി തൊഴിലാളികളുടെ താമസസ്ഥലത്ത് നടത്തിയ പരിശോധനയില്‍ 1.81 കിലോ കഞ്ചാവാണ് പോലീസ് കണ്ടെടുത്തത്. നാട്ടുകാര്‍ നല്‍കിയ വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന.
രണ്ടു പാക്കറ്റുകളിലായാണ് കഞ്ചാവ് സൂക്ഷിച്ചത്. രണ്ട് ദിവസം മുമ്പാണ് ഇവര്‍ ഒഡീഷയില്‍ നിന്ന് എത്തിയത്. നാട്ടില്‍ നിന്ന് കഞ്ചാവ് എത്തിച്ച് അതിഥി തൊഴിലാളികള്‍ക്കിടയില്‍ വിതരണം ചെയ്യലാണ് ഇവരുടെ രീതി. താമരശ്ശേരി ഇന്‍സ്‌പെക്ടര്‍ കെ ഒ പ്രദീപിന്റെ നേതൃത്വത്തിലാണ് കഞ്ചാവ് പിടികൂടിയത്. താമരശ്ശേരി കോടതിയില്‍ ഹാജറാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാണ്ട് ചെയ്തു.