
NEWSDESK
താമരശ്ശേരി: താമരശ്ശേരിയിൽ മദ്യലഹരിയിൽ യുവാവിൻ്റെ പരാക്രമം മൂലം പോലീസും, ആശുപത്രി ജീവനക്കാരും പൊറുതിമുട്ടി വിവിധ സ്ഥലങ്ങളിൽ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്തിരുന്ന കോളിക്കൽ സ്വദേശി മുഹമ്മദലിയാണ് പതിവായി പരാക്രമവുമായി റോഡിലിറങ്ങുന്നത്.ഇയാൾ എന്നും
പോലീസ് സ്റ്റേഷനിൽ എത്തി വാതിലിൽ ചവിട്ടുകയും, വാഹനങ്ങളുടെ മുകളിൽ കയറി ഇരിക്കുകയും, തെറി വിളിച്ചു പറയുന്നതും പതിവാണ്.ശരീരത്തിൽ പരുക്കുകളുമായി ആശുപത്രിയിൽ എത്തുന്ന ഇയാൾ താലൂക്ക് ആശുപത്രിക്കകത്ത് ബഹളമുണ്ടാക്കുകയും, ഭീകരാന്തരീക്ഷം സൃഷിടക്കുകയും ചെയ്യും .
ഇന്നലെ രാവിലെ പോലീസ് സ്റ്റേഷനിൽ എത്തിയ മുഹമ്മദലി സ്റ്റേഷനു മുന്നിൽ വനിതാ പോലീസുകാർ തീർത്ത ഓണപ്പൂക്കളം ചവിട്ടി നശിപ്പിച്ച് ദൂരെക്കളഞ്ഞു. ഇന്നലെ രാത്രിയും ബഹളവുമായി എത്തിയിരുന്നു.
താമരശ്ശേരി താലൂക്ക് ആശുപത്രി ജീവനക്കാരുടെ പരാതിയെ തുടർന്ന് മൂന്നു തവണ ഇയാളെ പോലീസ് കോഴിക്കോട് മാനസിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും മാനസിക രോഗലക്ഷണങ്ങൾ ഇല്ലാത്തതിനാൽ ദിവസങ്ങൾക്കകം തന്നെ വിട്ടയക്കുകയും വീണ്ടും താമരശ്ശേരിയിൽ എത്തുകയും ചെയ്തു
താമരശ്ശേരിയിലെ പത്ര ഓഫീസിൽ അതിക്രമിച്ചു കടന്ന് നിലത്ത് കിടന്നുറങ്ങുകയും, പരിസരം മലിനമാക്കുകയും ചെയ്തിരുന്നു. റോഡിലൂടെ നടന്നുപോകുന്നവർക്ക് നേരെയും ഇയാൾ തെറി വിളിക്കാറുണ്ട്.
പൊതു ശല്യമായി മാറിവരുന്ന ഇയാളെ ഉചിതമായ സ്ഥലത്ത് അടിയന്തിരമായി എത്തിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
