Site icon CTV Online

താമരശ്ശേരിയിൽ ട്രാഫിക് ക്രമീകരണം. അടുത്ത മാസം 17 മുതൽ നിലവിൽ വരും

താമരശ്ശേരി: താമരശ്ശേരിയിൽ താഴെ പറയും പ്രകാരം ട്രാഫിക് പരിഷ്കണം നടപ്പിലാക്കാൻ കഴിഞ്ഞ ദിവസം
പഞ്ചായത്ത് പ്രസിഡണ്ടിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ട്രാഫിക്ക് അഡ്വൈസറി യോഗം തീരുമാനിച്ചു.
കൂടുതൽ കണ്ടെത്തുക

1.എല്ലാ ബസ്സുകളും കെ.എസ്.ആർ.ടി.സി ബസ്സ് സ്റ്റാൻ്റിൻ്റെ മുൻവശത്തുകൂടി മാത്രം കാരാടി ബസ്സ് സ്റ്റാന്റിലേക്ക് പ്രവേശിക്കുക.

  1. കാരാടി ബസ്സ് സ്റ്റാൻ്റിൻ്റെ പടിഞ്ഞാറെ ഭാഗത്ത് വയനാട്, കോഴിക്കോട്, മുക്കം, കോടഞ്ചേരി, മാനിപുരം ഭാഗത്തേക്ക് പോകേണ്ട ബസ്സുകൾ നിർത്തുക.
  2. സ്റ്റാന്റിന്റെ കിഴക്ക് ഭാഗത്ത് കൊയിലാണ്ടി, പൂന്നൂർ ഭാഗത്തേക്കുള്ള ബസ്സുകൾ നിർത്തുക.
  3. കൊയിലാണ്ടി ഭാഗത്തേക്കുള്ള ബസുകൾ സ്റ്റാൻ്റിൽ നിന്നും ഇടത്തോട്ട് കടന്ന് ideal സൂപ്പർ മാർക്കറ്റ് റോഡിലൂടെ പുറത്ത് പോവുക.
  4. മാനിപുരം ഭാഗത്ത് നിന്നും വരുന്ന ബസ്സുകൾ പഴയ ബസ്സ് സ്റ്റാന്റ്റ് വഴി പുതിയ ബസ്സ് സ്റ്റാന്റിൽ പ്രവേശിക്കുക.
  5. കൊയിലാണ്ടി, വയനാട് ഭാഗത്തേക്കുളള ബസ്സുകൾ തൽസ്ഥിതി തൂടർന്ന് ബസ് ബേ യിൽ നിർത്തുക.
  6. കൊയിലാണ്ടി ഭാഗത്തു നിന്നുള്ള ബസ്സുകൾ ചുങ്കം വഴി മാത്രമേ പഴയ ബസ് സ്റ്റാൻ്റിലേക്ക് പ്രവേശിക്കാൻ പാടുകയുള്ളൂ.
  7. കാരാടി റോഡിലെ ONE WAY TRAFFIC നിർത്താൻ തീരുമാനിച്ചു.
  8. ബസ് ബേ പരിസരം തെരുവ് കച്ചവടം പൂർണ്ണമായും നിർത്താൻ തീരുമാനിച്ചു.
  9. ചൊവ്വാഴ്ച്ച ഒഴികെയുള്ള ദിവസങ്ങളിൽ സിവിൽ സ്റ്റേഷൻ, താലൂക്ക് ആശുപത്രി മുൻവശം തെരുവ് കച്ചവടം നിരോധിച്ചു.
  10. ബസ് സ്റ്റാന്റ്റിൽ നിന്ന് പോകുന്ന വാഹനങ്ങൾ സ്റ്റോപ്പിൽ നിർത്തി മാത്രമേ ആളുകളെ കയറ്റാൻ പാടുള്ളൂ.
  11. അടിവാരം ഭാഗത്തേക്ക് പോകുന്ന ബസ്സുകൾ ചുങ്കം ജംഗ്ഷനിൽ INDUSTRIAL ന്റെ അടുത്തേക്ക് നീക്കി നിർത്തണം. യാത്രക്കാർക്ക് കാത്ത് നിൽക്കാൻ ആവശ്യമായ സൗകര്യങ്ങൾ ഉണ്ടാക്കണം.
  12. എല്ലാ KSRTC ബസ്സുകളും പുതിയ സ്റ്റാൻ്റിൽ പ്രവേശിക്കുന്നതിന് നടപടികൾ സ്വീകരിക്കുന്നതിന് KSRTC ഓഫീസിലേക്ക് കത്ത് നൽകാൻ തീരുമാനിച്ചു.
  13. താമരശ്ശേരി – ചുങ്കം ബൈപാസിൽ വൺവേ ട്രാഫിക് ഏർപ്പെടുത്താൻ തീരുമാനിച്ചു. (പ്രദേശവാസികളുടെ സൗകര്യം കണക്കിലെടുത്ത് ചെറിയ നാലു ചക്ര വാഹനങ്ങൾ വാണിജ്യ വാഹനങ്ങൾ ഒഴിവ് നൽകാവുന്നതാണ്.ഈർപ്പോണ ബസ് ഒഴികെ).
  14. KSFE റോഡ് വഴി വാഹനങ്ങൾ പുതിയ സ്റ്റാൻ്റിലേക്ക് പ്രവേശിക്കുന്നത് നിരോധിച്ചു.
  15. ടൗണിൽ യു പി സ്കൂൾ മുതൽ കനറ ബാങ്ക് വരെയും പോസ്റ്റ് ഓഫീസ് മുതൽ കെടവൂർ പള്ളിക്കടുത്ത് വരെയും (ഇടത് ഭാഗം) മാത്രം വാഹന പാർക്കിംഗ് അനുവദിക്കാൻ തീരുമാനിച്ചു.
  16. പഞ്ചായത്ത് പരമാവധി പേ പാർക്കിംഗ് സൗകര്യം എർപ്പെടുത്തി ടൗണിലെ വാഹനങ്ങളുടെ തിരക്ക് കുറക്കുന്നതിന് തീരുമാനിച്ചു.
  17. പുതിയ ബസ് സ്റ്റാൻ്റിലെ പോലീസ് എയ്‌ഡ്‌ പോസ്റ്റ് പ്രവർത്തനക്ഷമമാക്കുന്നതിന് തീരുമാനിച്ചു.
  18. വെഴുപ്പൂർ റോഡിലെ അനധികൃത പാർക്കിങ്ങ് നിർത്തലാക്കാൻ തീരുമാനിച്ചു.
  19. ആവശ്യമുള്ള സൈൻ ബോർഡുകൾ ഗ്രാമപഞ്ചായത്ത് പരിധിയിൽ സ്ഥാപിക്കുന്നതിന് തീരുമാനിച്ചു.
  20. മുകളിൽ പരാമർശിച്ച ട്രാഫിക്ക് പരിക്ഷ്‌കാരങ്ങൾ 17/04/2026 മുതൽ നടപ്പിൽ വരുന്നതാണ്.
Exit mobile version