Site icon CTV Online

വര്ഷങ്ങളായി പള്ളിയിലേക്ക് വരാൻ പറ്റാതെ വീട്ടിൽ വിശ്രമിക്കുന്ന ഇടവകയിലെ മുഴുവൻ പേരെയും പള്ളിയിലെത്തിച്ചു പ്രാർത്ഥനയിൽ പങ്കെടുപ്പിച്ചു മാതൃകയായി , താമരശ്ശരി രൂപതക്ക് കീഴിലെ സെന്റ് ജോർജ് ചർച്ച്‌ ചുണ്ടത്തുംപൊയിൽ

മുക്കം : രോഗാവസ്ഥയിലോ പ്രായാധിക്യം കാരണമോ വര്ഷങ്ങളായി പള്ളിയിലേക്ക് വരാൻ പറ്റാതെ വീട്ടിൽ വിശ്രമിക്കുന്ന ഇടവകയിലെ മുഴുവൻ പേരെയും പള്ളിയിലെത്തിച്ചു പ്രാർത്ഥനയിൽ പങ്കെടുപ്പിച്ചു മാതൃകയായിരിക്കുകയാണ് ഒരു ഇടവക .താമരശ്ശരി രൂപതക്ക് കീഴിലെ ചുണ്ടത്തുംപൊയിൽ സെന്റ് ജോർജ് ചർച്ച്‌.

സെന്റ് ജോർജ് ചർച്ച്‌ ഇടവകയാണ് വളർത്തി വലുതാക്കിയ മാതാപിതാക്കളെ മറക്കാതെ കൂടെകൂട്ടി അവരെ പരിചരിക്കണം എന്ന സന്ദേശം നൽകി ”സ്നേഹ സ്വാന്തനം ”എന്ന പേരിൽ സംഗമം സംഘടിപ്പിച്ചത് .

.

10 വര്ഷത്തിലധികമായി പള്ളിയിലേക്ക് വരാൻ കഴിയാത്തവർ വരെ ഈ കൂട്ടത്തിൽ ഉണ്ടായിരുന്നു .
വര്ഷങ്ങൾക്ക് ശേഷം പള്ളിയിൽ വരാനും പ്രാർത്ഥനയിൽ പങ്കെടുക്കാനും പറ്റിയതില് ഒരു പാട് സന്തോഷമുണ്ടെന്ന് അവർ പറഞ്ഞു

ഇടവക വികാരി ഫാദർ ജോസഫ് ലിവിന്റെ നേതൃത്വത്തിൽ ആയിരുന്നു സംഗമം സംഘടിപ്പിച്ചത് . പള്ളിയങ്കണത്തിൽ കുടുംബത്തോടൊപ്പം വന്നിരുങ്ങുന്നവരെ പൂ കൊടുത്തും പൊന്നാടയണിച്ചുമാണ് സ്വീകരിച്ചത്

കിടപ്പുരോഗികൾക്ക് കിടക്കാനാവശ്യമായ ബെഡുകൾ വീൽ ചെയരുകലും അടക്കമുള്ള എല്ലാവിധ സൗകര്യങ്ങളും പള്ളിയിൽ ഒരുക്കിയിരിന്നു.ലഹരിക്കടിമപ്പെട്ടു സ്വന്തം മാതാപിതാക്കളെ പോലുംകൊല്ലുന്ന യുവ തലമുറക്ക് മാറ്റിച്ചിന്തിപ്പിക്കുക വളർത്തി വലുതാക്കിയവരെ ബഹുമാനിക്കാൻ പഠിപ്പിക്കുക എന്ന ലക്ഷ്യങ്ങൾ ഈ സംഗമത്തിലൂടെ ലക്‌ഷ്യം വെക്കുന്നതെന്നു ഇടവക വികാരി ഫാദർ ജോസഫ് ലിവിൻ പറഞ്ഞു

സെന്റ് ജോർജ് ചർച്ച്‌ സൗഹൃദ കൂട്ടായ്മ യുടെ ഭാരവാഹികളായ സന്തോഷ് പാറേകോങ്ങാട്ട് ,ജോയ് മഠത്തിൽ ,
ജോയ് കാട്ടുനിലം നിലം ,സുനിൽ പൂവത്തിങ്കൽ ,ജോസ് പാലിയത്തിൽ ,ജോബിൻസ് തുണ്ടത്തിൽ എന്നിവർ നേതൃത്വം നൽകി

Exit mobile version