
newsdesk
താമരശ്ശേരി: ബൈക്കും ഓട്ടോയും കൂട്ടിയിടിച്ചു അപകടം. താമരശ്ശേരി പോലീസ് സ്റ്റേഷനിലെ ഹോം ഗാർഡിന് ദാരുണാന്ത്യം . ഉള്ളിയേരി സ്വദേശി പ്രകാശനാണ് അപകടത്തിൽ മരിച്ചത്.
ഇന്നലെ രാത്രി ഉള്ളിയേരി പൊയിൽതാഴത്ത് വെച്ചാണ് അപകടം ഉണ്ടായത് . ബൈക്കും ഓട്ടോയും കൂട്ടിയിടിച്ചായിരുന്നു അപകടം.
ചികിൽയിലിരിക്കെ ഇന്ന് പുലർച്ചെയോടെയായിരുന്നു അന്ത്യം. ഉള്ളിയേരി നളന്ദ ആശുപത്രിക്ക് സമീപമാണ് ഇദ്ദേഹം താമസിച്ചു വന്നിരുന്നത് .
