Site icon CTV Online

ഉറക്കത്തിൽ പുതപ്പ് മാറ്റി നോക്കിയപ്പോ പാമ്പ്..-പൂനൂരിൽ 22കാരന് പാമ്പുകടിയേറ്റു

താമരശ്ശേരി :കാലിൽ എന്തോ ഒന്ന് ഇങ്ങനെ ചുറ്റി നിൽക്കും പോലെ തോന്നി. മൊബൈൽ ഫ്ലാഷ് ജസ്റ്റ് ഒന്ന് ഓൺ ആക്കി പുതപ്പ് മാറ്റി നോക്കിയപ്പോൾ പാമ്പ്. ഉടനെ കാൽ കുടഞ്ഞു…’ -പറയുമ്പോൾ പൂനൂർ സ്വദേശി മുഹമ്മദ് അൻസാറി(22)ൻ്റെ ഞെട്ടൽ വിട്ടുമാറിയിട്ടില്ല. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം.

വിഷമുള്ള പാമ്പ് തന്നെയാണ് കടിച്ചതെന്നും എന്തോ ഭാഗ്യത്തിനാണ് രക്ഷപ്പെട്ടതെന്നും അൻസാർ പറഞ്ഞു. ‘രാത്രി ഞാൻ കിടന്നുറങ്ങുകയായിരുന്നു. 11 മണിക്ക് ഉറങ്ങാൻ കിടന്നതാണ്. ഒരു രണ്ടു മണി ആയപ്പോൾ എനിക്കൊരു കോൾ വന്നു. കോൾ എടുത്ത സമയത്ത് കാലിൽ എന്തോ ഒന്ന് ഇങ്ങനെ ചുറ്റി നിൽക്കും പോലെ തോന്നി. അപ്പോൾമൊബൈലിന്റെ ഫ്ലാഷ് ഓൺ ആക്കി പുതപ്പ് മാറ്റി നോക്കിയപ്പോൾ പാമ്പ്. ഉടനെ കാൽ കുടഞ്ഞു. പക്ഷേ ഇത് കൊത്തിയോ കൊത്തിയില്ലേ എന്ന് ഒരു സംശയം.

ഉടനെ അയൽവാസികളൊക്കെ വന്ന് പാമ്പിനെ തല്ലിക്കൊന്നു. ഇത് കൊത്തിയാൽ അറിയില്ലെന്ന് പറഞ്ഞു. അങ്ങനെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പോയപ്പോൾ അവിടുന്നാണ് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്‌തത്‌. കോളേജിൽ എത്തി നോക്കിയപ്പോൾ ടെസ്റ്റിലൊന്നും വലിയ കുഴപ്പമില്ല. അതുകൊണ്ട് രക്ഷപ്പെട്ടു’ -അൻസാർ പറഞ്ഞു.

Exit mobile version