Site icon CTV Online

ഓമശ്ശേരി ,വെളിമണ്ണയിൽ കാട്ടുപന്നിയുടെ ആക്രമം;വയോധികക്ക് ഗുരുതര പരുക്ക്;പന്നിയെ വെടിവെച്ചു കൊന്നു

താമരശ്ശേരി: ഓമശ്ശേരിക്ക് സമീപം വെളിമണ്ണയിൽ വൈകീട്ട് 4.30 ഓടെയാണ് സംഭവം. തൊഴിലുറപ്പ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് നടന്നു പോകുകയായിരുന്ന ചിറ്റാരിക്കൽ ലക്ഷ്മി (65) നാണ് ഗുരുതരമായി പരുക്കേറ്റത്.

പന്നികുത്തി നിലത്തിട്ട് ഉരുട്ടിയതിനാൽ  കൈ കാലുകൾക്ക്  പരുക്കുണ്ട്. വയറിന് കഠിനമായ വേദനയുള്ളതിനാൽ ആന്തരിക രക്ത സ്രാവം ഉണ്ടാവാൻ സാധ്യയുണ്ടെന്ന് ഡോക്ടർ പറഞ്ഞതിനെ തുടർന്ന്

താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം ലക്ഷ്മിയെ മെഡിക്കൽ കോളേജിലേക്ക് മാറ്റി .പന്നിയെ വെടിവെച്ചു കൊന്നു .

Exit mobile version