Site icon CTV Online

സർവത്ര ലഹരി ;വെളിമണ്ണയിൽ യുവാവിൻ്റെ പരാക്രമം, മോഷ്ടിച്ച പിക്കപ്പ് വാൻ ഉപയോഗിച്ച് നിർത്തിയിട്ട കാർ ഇടിച്ചു തകർത്തു, മില്ലിന് തീയിട്ട് ഭീകര അന്തരീക്ഷം സൃഷ്ടിച്ചു;പ്രതിയെ തിരിച്ചറിഞ്ഞ് ,പോലീസ്

താമരശേരി :വെളിമണ്ണയിൽ പരാക്രമം നടത്തിയ പ്രതിയെ തിരിച്ചറിഞ്ഞു.വെളിമണ്ണ സ്വദേശി അബ്ദുൽ റാസിഖിനെയാണ് തിരിച്ചറിഞ്ഞത് .ഇയാൾ ഉപയോഗിച്ച മൊബൈൽ ഫോൺ താമരശ്ശേരി കുടുക്കിൽ ഉമ്മരം എന്ന സ്ഥലത്തെ ഗ്യാസ് ഗോഡൗണിന് സമീപം ഒളിപ്പിച്ച നിലയിൽ കണ്ടെത്തി.

പ്രതി ഇന്ന് പുലർച്ചെ ഒരു മണിയോടെ താമരശ്ശേരി ചുങ്കത്ത് റോഡരികിൽ നിർത്തിയിട്ട ആബുലൻസ് എടുക്കാൻ ശ്രമിച്ചിരുന്നെങ്കിലും ശ്രമം പരാജയപ്പെട്ടു, തുടർന്ന് നിരവധി വാഹനങ്ങൾക്ക് കൈകാണിച്ചതായി നാട്ടുകാർ പറയുന്നു. പിന്നീട് സമീപത്ത് നിന്നും നിർത്തിയിട്ട KL 41 S 4762 എന്ന പിക്കപ്പ് വാൻ മോഷ്ട്ടിച്ചു സ്ഥലം വിട്ട പ്രതി ഈ പിക്കപ്പ് വാൻ ഉപയോഗിച്ച് ഇയാളുടെ വീടിന് മുൻവശത്തായി റോഡരികിൽ നിർത്തിയിട്ട കാർ ഇടിച്ചു തകർത്തു .തുടർന്ന് വെളിച്ചെണ്ണ മില്ലിന് തീയിട്ടു ഭീകരാന്തരീക്ഷം സൃഷ്ട്ടിച്ചു . വെളിച്ചെണ്ണ മിൽ ഉടമയുമായി ബന്ധപ്പെട്ട സ്ഥാപനത്തിൽ പ്രതി നേരത്തെ ജോലി ചെയ്തിരുന്നതായി പറയുന്നു

സമീപത്തെ വീട്ടുകാർ ഉണർന്നതിനെ തുടർന്ന് ഇവിടെ നിന്നും രക്ഷപ്പെട്ടു, ഇതിനു ശേഷം ഓമശ്ശേരി മങ്ങാടുള്ള പെട്രോൾ പമ്പിൽ എത്തിയ പ്രതി പിക്കപ്പിൻ്റെ ടയർ പൊട്ടിയതിനെ തുടർന്ന് പമ്പിൽ നിർത്തിയിട്ടിരുന്ന മറ്റൊരു പിക്കപ്പ് എടുത്ത് അവിടെ നിന്നും സ്ഥലം വിട്ടു.ഈ പിക്കപ്പ് വെളിമണ്ണയിലെ ഒരു വീടിൻ്റെ പോർച്ചിൽ കയറ്റി വച്ചിട്ടുണ്ട്. പെട്രോൾ പമ്പിലെ CC tv യിൽ പ്രതിയുടെ ദൃശ്യം പതിഞ്ഞിട്ടുണ്ട്. ആളെ തിരിച്ചറിഞ്ഞതായി പോലീസ് പറഞ്ഞു .പ്രതിക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചു.. പ്രതിയെ പിടികൂടിയിട്ടില്ല.ഇയാൾ ലഹരിക്ക് അടിമയാണ് എന്നാണ് ലഭിക്കുന്ന വിവരങ്ങൾ .

Exit mobile version