Site icon CTV Online

താമരശ്ശേരി,കോരങ്ങാട് തെരുവുനായുടെ കടിയേറ്റ് ആടിന് പരിക്ക്

താമരശ്ശേരി: വീടിനോട് ചേര്‍ന്നുള്ള പറമ്പില്‍ കെട്ടിയിട്ട ആടിനെ തെരുവുനായ കടിച്ചു. ഗുരുതര പരിക്കേറ്റ ആടിനെ താമരശ്ശേരി മൃഗാശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കി.

കോരങ്ങാട് വട്ടക്കൊരു മന്നൻ തൊടുക എം. ടി മുഹമ്മദിൻ്റെ ആടിനെയാണ് തെരുവുനായ കടിച്ചത്. കരച്ചിൽ കേട്ട് ഓടിച്ചെന്നപ്പോഴാണ് തെരുവുനായ കടിച്ചുകീറുന്നത് കണ്ടത്. കാലിൻ്റെ ഭാഗത്തെ മാംസം പുറത്തേക്ക് തൂങ്ങിയ നിലയിലായിരുന്നു.

അതേസമയം ഏതാനും മാസങ്ങൾക്കു മുമ്പ്കോരങ്ങാട് പുയ്യോട് മല ഷബീറിന്റെ ആടിനെ തിരുവു നായകൾ കടിച്ചു കൊലപ്പെടുത്തിയിരുന്നു.

Exit mobile version