Site icon CTV Online

നീറ്റ് ക്രമക്കേട്: താമരശ്ശേരിയിൽ ഡി.വൈ.എഫ്.ഐ പ്രതിഷേധ റാലിയും കൂട്ടായ്മയും സംഘടിപ്പിച്ചു

താമരശ്ശേരി: പൊതുവിദ്യാഭ്യാസം സംരക്ഷിക്കുന്നതിനുള്ള പോരാട്ടങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടും നീറ്റ് (NEET) പരീക്ഷയിൽ ഉയർന്ന ക്രമക്കേടുകൾക്കെതിരെയും ഡി.വൈ.എഫ്.ഐ താമരശ്ശേരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ താമരശ്ശേരി ടൗണിൽ പ്രതിഷേധ റാലിയും വിശദീകരണ കൂട്ടായ്മയും സംഘടിപ്പിച്ചു.

പ്രതിഷേധ കൂട്ടായ്മ സി.പി.ഐ.എം താമരശ്ശേരി ഏരിയ കമ്മിറ്റി അംഗം ടി. മഹറൂഫ് ഉദ്ഘാടനം ചെയ്തു. രാജ്യത്തെ പരമോന്നത പരീക്ഷകളിൽ പോലും നടക്കുന്ന അഴിമതിയും ക്രമക്കേടുകളും വിദ്യാർത്ഥികളുടെ ഭാവി തകർത്തുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ചടങ്ങിൽ ഡി.വൈ.എഫ്.ഐ ബ്ലോക്ക് പ്രസിഡന്റ് അഖിൽ എൻ. അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം സ്വാതി പി. ടി. മുഖ്യപ്രഭാഷണം നടത്തി. അശ്വിൻ എൻ. എസ്. സ്വാഗതവും ബ്ലോക്ക് എക്സിക്യൂട്ടീവ് അംഗം നബീൽ നന്ദിയും പറഞ്ഞു

Exit mobile version