Site icon CTV Online

താമരശ്ശേരിയിൽ സീബ്ര ലൈനിൽ വീണ്ടും അപകടം; പ്ലസ് ടു വിദ്യാർത്ഥിനിക്ക് പരിക്ക്;കഴിഞ്ഞ ദിവസം ഇതേ സ്ഥലത്ത് വെച്ച് ഹോം ഗാര്‍ഡിനെ മിനി ലോറി ഇടിച്ചിരുന്നു

താമരശ്ശേരി:സംസ്ഥാനപാതയിൽ താമരശ്ശേരി കോരങ്ങാട് ഹൈസ്കൂളിന് സമീപം സീബ്ര ലൈനിൽ റോഡ് മുറിച്ചു കടക്കുന്നതിനിടയിൽ വീണ്ടും അപകടം കാറിടിച്ച് വിദ്യാർത്ഥിനിക്ക് പരിക്ക്.

ഇന്ന് രാവിലെ 10:30 ഓടെ വിദ്യാർഥിനി റോഡ് മുറിച്ചു കടക്കുന്നതിനിടയിൽ മറ്റു രണ്ടു വാഹനങ്ങളെ മറികടന്ന് ചുങ്കം ചുങ്കം ഭാഗത്തുനിന്ന് വരുകയായിരുന്ന കാർ ഇടിക്കുകയായിരുന്നു പരിക്കേറ്റ വിദ്യാർത്ഥിനി താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.

അതേസമയം അടുത്തിടെ ഇതേ സ്ഥലത്ത് വെച്ച് സീബ്രാ ലൈനിലൂടെ റോഡ് മുറിച്ചു കടക്കാന്‍ വിദ്യാര്‍ത്ഥികളെ സഹായിക്കുന്നതിനിടെ ഹോം ഗാര്‍ഡിനെ മിനി ലോറി ഇടിച്ചിരുന്നു.

Exit mobile version