താമരശ്ശേരി,അടിവാരത്ത് ഭർത്താവുമായുള്ള പ്രശ്നം പരിഹരിക്കാൻ നഗ്നപൂജ വേണമെന്ന് യുവതിയോട് ആവശ്യപ്പെട്ട സംഭവത്തിൽ ; 2 പേർ അറസ്റ്റിൽ

താമരശ്ശേരി: കുടുംബപ്രശ്നം പരിഹരിക്കാൻ യുവതിയോട് നഗ്നപൂജ നടത്താൻ ആവശ്യപ്പെട്ട പരാതിയിൽ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അടിവാരം മേലെ പൊട്ടിക്കൈയിൽ പി.കെ.പ്രകാശൻ (46), അടിവാരം വാഴയിൽ വി.ഷമീർ (34) എന്നിവരെയാണ് താമരശ്ശേരി ഇൻസ്പെക്ടർ എ.സായൂജ്കുമാർ അറസ്റ്റ് ചെയ്തത്.

യുവതിയും ഭർത്താവും തമ്മിലുള്ള കുടുംബപ്രശ്നം പരിഹരിഹരിക്കുന്നതിനു നഗ്നപൂജ നടത്താൻ പ്രതികൾ യുവതിയോട് ആവശ്യപ്പെട്ടെന്നാണ് പരാതി. നഗ്നപൂജയ്ക്ക് വിസമ്മതിച്ച യുവതിയെ ഭർത്താവ് ഇതിനുവേണ്ടി നിർബന്ധിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സാഹചര്യത്തിലാണ് യുവതി പരാതി നൽകിയത്. താമരശ്ശേരി കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

error: Content is protected !!