താമരശ്ശേരിയിൽ സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് സ്ഥലം മാറ്റം

NEWSDESK

താമരശ്ശേരി-ക്രമസമാധാന പാലനം അവതാളത്തിലായ താമരശ്ശേരിയിൽ സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് സ്ഥലം മാറ്റം. താമരശ്ശേരി ഇൻസ്പെക്ടർ സത്യനാഥിനെ എലത്തൂരിലേക്കാണ് സ്ഥലം മാറ്റിയത്. പകരം എലത്തൂർ ഇൻസ്പക്ടർ സായൂജിനെ താമരശ്ശേരി യിലേക്കും മാറ്റി.

താമരശ്ശേരി സ്റ്റേഷൻ പരിധിയിൽ മോഷണ സംഭവങ്ങളും ലഹരിമാഫിയാ സംഘത്തിന്റെ വിളയാട്ടവും വർധിച്ചത് ഏറെ ചർച്ചയായിരുന്നു. ലഹരിമാഫിയാ സംഘം പോലീസിനെയും നാട്ടുകാരെയും അക്രമിച്ചത് ഉൾപ്പെടെയുള്ള നിരവധി സംഭ വങ്ങളാണുണ്ടായത്. ലഹരിമാഫിയക്കെതിരെ നടപടി ഇല്ലാത്തതാണ് ഇതിന് കാരണമെന്ന് ആക്ഷേപം ഉയർന്നിരുന്നു.

കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടെ നിരവധി . മോഷണങ്ങളാണ് താമരശ്ശേരി സ്റ്റേഷൻ പരിധിയിൽ പരിധിയിൽ നടന്നത് .ലഹരി മാഫിയ തേർവാഴ്ചയിലും ശെരിയായ നിയന്ത്രണം കൊണ്ടുവരാൻ സാധിക്കാത്തതും എല്ലാം വലിയ വിവാദ ചർച്ചകൾക്ക് ഇടം നൽകിയിരുന്നു .

error: Content is protected !!