newsdesk
കോഴിക്കോട്: താമരശ്ശേരി ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ റാഗിംഗ് തുടരുകയാണെന്ന പരാതി മനുഷ്യാവകാശ കമ്മീഷൻ ഐ.ജി. നേരിട്ട് അന്വേഷിക്കും.
കമ്മീഷൻ അന്വേഷണ വിഭാഗത്തിനാണ് ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂ നാഥ് നിർദ്ദേശം നൽകിയത്.ഇതേ സ്കൂളിലെ രോഗ ബാധിതനായ പ്ലസ് വൺ വിദ്യാർത്ഥിയെ റാഗ് ചെയ്ത സംഭവത്തിൽ കമ്മീഷൻ നേരത്തെ അന്വേഷണം നടത്തിയിരുന്നു.ഇന്നലെ ( 17/5/ 24) കോഴിക്കോട് ഗവ ഗസ്റ്റ് ഹൗസിൽ നടന്ന സിറ്റിംഗിൽ സ്കൂൾ പ്രിൻസിപ്പൽ നേരിട്ട് ഹാജരായി. എന്നാൽ റാഗിംഗ് തുടരുകയാണെന്ന പരാതിയിലാണ് കമ്മീഷൻ കൂടുതൽ അന്വേഷണത്തിന് നിർദ്ദേശം നൽകിയത്.