NEWSDESK
താമരശ്ശേരി : തലയാട് സ്വദേശിനിയായ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. കട്ടിപ്പാറ ചെമ്പ്രകുണ്ട മിശ്ഹബ് ഷാന്‍ (24) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ആഗസ്റ്റിലായിരുന്നു സംഭവം.
പോക്‌സോ ആക്ട്, ഐ പി സി 376 (1) ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് പ്രതിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. താമരശ്ശേരി പോലീസ് ഇന്‍സ്‌പെക്ടര്‍ എ സായൂജ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് മിശ്ഹബ് ഷാനെ ചെമ്പ്രകുണ്ടയിലെ ഇയാളുടെ വീട്ടില്‍ വെച്ച് അറസ്റ്റ് ചെയ്തത്.
പോക്സോ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.