താമരശ്ശേരിക്ക് സമീപം കാട്ടുപന്നിയുടെ ആക്രമം സ്കൂട്ടർ യാത്രക്കാരന് സാരമായ പരുക്ക്

NEWSDESK

താമരശ്ശേരി : താമരശ്ശേരിക്ക് സമീപം കൊക്കൻ വേരുമ്മൽ വെച്ച് സ്കൂട്ടർ യാത്രക്കാരനു നേരെ കാട്ടുപന്നിയുടെ ആക്രമം. ബാലുശ്ശേരി ഇയ്യാട് അരിപ്പൻ കുഴിയിൽ റഫീഖിനാണ് (42) പരുക്കേറ്റത്. രാവിലെ 9.30 ഓടെയാണ് സംഭവം. ഇയ്യാട് നിന്നും അടിവാരത്തേക്ക് യാത്ര ചെയ്യുമ്പോൾ റോഡിനോട് ചേർന്ന പറമ്പിൽ നിന്നും ചാടിയ കാട്ടുപന്നി റഫീഖിനെ കുത്തി പരുക്കേൽപ്പിക്കുകയായിരുന്നു. പരുക്കേറ്റ റഫീഖിനെ ഓമശ്ശേരി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .

error: Content is protected !!