Site icon CTV Online

താമരശ്ശേരിയില്‍ നാലാം ക്ലാസുകാരി പനി ബാധിച്ച്‌ മരിച്ച സംഭവം; പ്രദേശത്ത് പനി സര്‍വേ ആരംഭിച്ച്‌ ആരോഗ്യവകുപ്പ്

കോഴിക്കോട്: താമരശ്ശേരിയില്‍ 9 വയസുകാരി പനി ബാധിച്ച്‌ മരിച്ചതിനെ തുടർന്ന് ആരോഗ്യ വകുപ്പ് പനി സർവേ ആരംഭിച്ചു.

പനി ലക്ഷണങ്ങളുള്ള 4 കുട്ടികളെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. കൂടാതെ കോരങ്ങാട് എല്‍പി സ്‌കൂളിലെ നാലാം ക്ലാസുകാരിയുടെ മരണത്തില്‍ താമരശ്ശേരി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.

നാലാം ക്ലാസ് വിദ്യാർത്ഥിനി അനയ വ്യാഴാഴ്ച വൈകീട്ടാണ് മരിച്ചത്. പനി ബാധിച്ചതിനെ തുടർന്ന് രാവിലെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ഉച്ചകഴിഞ്ഞ് ഛർദ്ദിയും പനിയും മൂർച്ഛിച്ചതോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രില്‍ എത്തിച്ചെങ്കിലും, ജീവൻ രക്ഷിക്കാനായില്ല.

Exit mobile version