
newsdesk
താമരശ്ശേരി: അടിവാരത്ത് നിന്നും മൊബൈൽ ഷോപ്പുടമയായ ഹർഷാദിനെ തട്ടിക്കൊണ്ട് പോയ സംഭവത്തിൽ പ്രധാന പ്രതികൾ ഉൾപ്പെടെ ആറ് പേർ പിടിയിൽ.
സാമ്പത്തിക ഇടപെടുമായി ബന്ധപ്പെട്ട തർക്കമാണ് തട്ടിക്കൊണ്ട് പോകലിന് പിന്നിലെന്ന് പൊലീസ് വ്യക്തമാക്കി.
ഹർഷാദിനെ തടവിലാക്കിയവർ ക്രൂരമായി മർദിച്ചെന്നും കുടുംബത്തിന് പൊലീസ് സംരക്ഷണം ആവശ്യപ്പെടുമെന്നും മാതാവ് റഷീദ പറഞ്ഞു.
ഹർഷാദിനെ അടിവാരത്ത് വെച്ച് തട്ടിക്കൊണ്ട് പോയത് പത്ത് പേരടങ്ങുന്ന സംഘമാണെന്നാണ് പൊലീസിന് കിട്ടിയ വിവരം .