Site icon CTV Online

താമരശ്ശേരിയിൽ ജ്വല്ലറിയുടെ ചുമർ തുരന്ന് കവർച്ച : രണ്ടുപേർ കൂടി പിടിയിൽ

താമരശ്ശേരിയിൽ ജ്വല്ലറിയുടെ ചുമർ തുരന്ന് 45 പവനോളം സ്വർണ്ണം കവർന്ന സംഭവത്തിൽ രണ്ടുപേർ പിടിയിൽ. നേരത്തെ പിടിയിലായ പൂനൂർ പാലം തലക്കൽ നവാഫിൻ്റെ സഹോദരൻ നിസാർ (25), ഒളവണ്ണ പുത്തോട് പാടം നസീറ മൽസിലിൽ മുഹമ്മദ് നിഹാൽ (21) എന്നിവരാണ് അന്വേഷണ സംഘത്തിന്റെ പിടിയിലായത്.

കവർച്ച ചെയ്ത 20 പവൻ സ്വർണ്ണം നേരത്തെ കണ്ടെടുത്തിയിരുന്നു. കൂടതൽ സ്വർണ്ണം ഇപ്പോൾ പ്രതികളിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. നിസാറിന്റെ ഭാര്യയും മറ്റൊരു യുവതിയും ഇവർക്കൊപ്പമുണ്ട്. ഇവർ കേസിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പോലീസ് പരിശോധിച്ചു വരികയാണ്.

കൊടുവള്ളി സ്വദേശിയുടെ ഭാര്യയാണ് ഒന്ന്. ഈ യുവതിയെ കാണാതായതിന് കൊടുവള്ളി പോലീസ് സ്റ്റേഷനിൽ നേരത്തെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. പ്രതികളെ താമരശ്ശേരി ഡി വൈ എസ് പി യുടെ നേതൃത്വത്തിൽ ചോദ്യം ചെയ്ത് വരികയാണ്. റൂറൽ ജില്ലാ പോലീസ് മേധാവി താമരശ്ശേരിയിലെത്തി പ്രതികളെ ചോദ്യം ചെയ്യും.

Exit mobile version