Site icon CTV Online

താമരശ്ശേരി, ഫ്രഷ്ക്കട്ട് ദുർഗന്ധം: അതിജീവനത്തിന്റെ അവസാന പോരാട്ടത്തിലേക്ക് ,ആയിരങ്ങൾ താലൂക്ക് ഓഫീസിലേക്ക് മാർച്ച് നടത്തി; എം കെ മുനീർ എംഎൽഎയുടെ നേതൃത്വത്തിൽ വൈകീട്ട് താമരശ്ശേരിയിൽ പ്രതിഷേധ സംഗമം

താമരശ്ശേരി: ഫ്രഷ് കട്ട് കോഴി അറവുമാലിന്യ സംസ്ക‌രണ ഫാക്‌ടറിയിൽനിന്നുയരുന്ന ദുർഗന്ധത്താൽ പൊറുതിമുട്ടിയ ഇരകൾ താമരശ്ശേരി താലൂക്ക് ഓഫീസിലേക്ക് മാർച്ച് നടത്തി.

ഇരുത്തുള്ളി സംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണ് താമരശ്ശേരി താലൂക് ഓഫീസിലേക്ക് മാർച്ച് നടത്തിയത്.മാർച്ചിൽ ആയിരങ്ങൾ അണിനിരന്നു.കക്ഷി രാഷ്ട്രീയ ജാതി മത ഭേദമന്യേ ഫാക്ടറിയുടെ വായു ജല മലിനീകരണത്തിന് എതിരെ ഇരകളായ നാട്ടുകാർ താമരശ്ശേരിയിലേക്ക് ഒഴുകിയെത്തുകയായിരുന്നു

എം കെ മുനീർ എംഎൽഎയുടെ നേതൃത്വത്തിൽ വൈകീട്ട് താമരശ്ശേരിയിൽ പ്രതിഷേധ സംഗമം നടത്തുന്നുണ്ട്, കൂടാതെ പുവ്വോട് നിവാസികളുടെ ഐക്യദാർഢ്യ റാലിയും ഇന്ന് വൈകുന്നേരം നടക്കും.

Exit mobile version