Site icon CTV Online

താമരശ്ശേരിയിൽ ബൈക്കിൽ സഞ്ചരിക്കുമ്പോൾ തടഞ്ഞ് നിർത്തി അക്രമിച്ചെന്ന കേസിലെ പ്രതികളെ വെറുതെ വിട്ടു

താമരശ്ശേരി: ബൈക്കിൽ സഞ്ചരിക്കുമ്പോൾ തടഞ്ഞുവെച്ച് മർദ്ദിച്ചെന്ന പരാതിയിലെ പ്രതികളെ വെറുതെ വിട്ടു. ചമൽ ചുണ്ടൻകുഴിയിൽ കണ്ടൻ കുന്നുമ്മൽ ഹൈദരലിയെയും കുട്ടികളെയും ബൈക്കിൽ സഞ്ചരിക്കുമ്പോൾ തടഞ്ഞ് നിർത്തി മൊകായിക്കൽ ഹംസ , കണ്ടൻ കുന്നുമ്മൽ പി.വി. അബ്ദുൽ റഹിം എന്നിവർ ചേർന്ന് കല്ല് കൊണ്ട് തലക്ക് പരിക്കേൽപ്പിക്കുകയും ബൈക്കിന്റെ ചാവി കൊണ്ട് കുത്തിപ്പരിക്കേൽപ്പിക്കുകയും ചെയ്തെന്ന കേസാണ് താമരശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി വെറുതെ വിട്ടത്.
മൊകായിക്കൽ ഹംസയുടെ വീടിനു മുന്നിലൂടെ 2019 മാർച്ച് നാലിന് ഹൈദരലിയും കുട്ടികളും ബൈക്കിൽ യാത്ര ചെയ്യുമ്പോൾ ഹംസയും, റഹീമും ,ഹൈദരലിയും മക്കളും യാത്ര ചെയ്യുന്ന ബൈക്ക് തടത്ത് നിർത്തി കല്ല്കൊണ്ട് തലക്കിടിച്ച് പരിക്കേൽപ്പിക്കുകയും ബൈക്കിന്റെ ചാവി ഉപയോഗിച്ച് കുത്തിപ്പരിക്കേൽപ്പിക്കുകയും ചെയ്തെന്ന കേസ് തെളിയിക്കാൻ പ്രൊസിക്യൂഷന് സാധിക്കാത്തതിനാലും, സത്യമല്ലെന്നും പ്രതികളോടുള്ള വൈരാഗ്യത്തിനാൽ വാദിഭാഗം കെട്ടിച്ചമച്ച കേസാണെന്ന് കോടതിയുടെ നിരീക്ഷണത്തിലുമാണ് പ്രതികളെ വെറുതെ വിട്ടത്. പ്രതിഭാഗത്തിന് വേണ്ടിഅഡ്വ:അബ്ദുൽലത്തീഫ് ഹാജരായി

Exit mobile version