newsdesk
താമരശ്ശേരി: താമരശ്ശേരിയിൽ വീടുകയറി ആക്രമം നടത്തിയ സംഭവത്തിൽ ഒന്നാം പ്രതി ഷഹാന ഇന്ന് സ്റ്റേഷനിൽ ഹാജരാവാൻ നോട്ടീസ് ,എട്ട് പേർ അറസ്റ്റിൽ.
ചുങ്കം കലറക്കാംപൊയിലിൽ അഷ്റഫിനെയും കുടുംബത്തെയും ആക്രമിക്കുഖയും വീടും വാഹനവും തകർക്കുകയും ചെയ്ത കേസിലാണ് ഷഹാനയെ ഒന്നാം പ്രതിയാക്കി പോലീസ് കേസെടുത്തത്. കണ്ടാൽ അറിയാവുന്ന മറ്റ് 20 ഓളം പേരും പ്രതികളാണ്. ഷഹാനയുടെ മുൻ ഭർത്താവ് സിറാജ് ഷഹാനയുടെ പേരിലുള്ള ആൾട്ടോ കാർ
അഷറഫിന് വിൽപ്പന നടത്തിയിരുന്നു.എന്നാൽ ഈ വിൽപ്പന തന്റെ അറിവോടെയല്ല എന്നു പറഞ്ഞ് അഷറഫിന്റെ വീട്ടിലെ പോർച്ചിൽ നിർത്തിയിട്ടിരുന്ന കാർ ബലം പ്രയോഗിച്ച് എടുത്തു കൊണ്ടുപോകാൻ ശ്രമിക്കുകയും ഇതു തടഞ്ഞ അഷ്റഫിനേയും ,കുടുംബത്തേയും ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് നാലു വാഹനങ്ങൾ കസ്റ്റഡിയിൽ എടുത്തു, എട്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു.പ്രതികളെ ഇന്ന് കോടതി യിൽ ഹാജരാക്കും