താമരശ്ശേരിയിൽ വാഹത്തിന്റെ അടവ് മുടങ്ങി;വാഹന ഉടമയെ സ്വകാര്യ ധനകാര്യ സ്ഥാപന ജീവനക്കാര്‍ വീട്ടില്‍ കയറി മര്‍ദ്ധിച്ചതായി പരാതി

താമരശ്ശേരി: വാഹനത്തിന്റെ വായ്പ മുടങ്ങിയതിനെ തുടര്‍ന്ന് സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാര്‍ വാഹന ഉടമയെ വീട്ടില്‍ മർദ്ദിച്ചതായി പരാതി. ഉണ്ണികുളം രാജഗിരി പാലക്കണ്ടി മുഹമ്മദ് ഷഫീറിനാണ് മർദ്ദനമേറ്റത് . പരുക്കേറ്റ ഷഫീറിനെ ആദ്യം ബാലുശ്ശേരി താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് പൂനൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചോളമണ്ടലം ഓട്ടോ ഫിനാന്‍സ് എന്ന സ്ഥാപനത്തിന്റെ താമരശ്ശേരി ബ്രാഞ്ചില്‍ നിന്നും ഷഫീര്‍ ഗുഡ്‌സ് വാഹനത്തിന്റെ പേരില്‍ വായ്പയെടുത്തിരുന്നു. ഈ മാസത്തെ തിരിച്ചടവ് ഒരാഴ്ച മുടങ്ങിയതാണ് അക്രമസംഭവത്തിന് കാരണമായത്. സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാര്‍ വായ്പ മുടങ്ങിയതിനെ തുടര്‍ന്ന് പണം ചോദിച്ച് ഇന്നലെ രാവിലെ 11ഓടെ ഷഫീറിന്റെ വീട്ടിലെത്തിയിരുന്നു. ഈ സമയം ഷഫീര്‍ വീട്ടിലില്ലായിരുന്നു. ഷഫീറിന്റെ ഭാര്യയുടെ ഫോണ്‍ വാങ്ങി ജീവനക്കാര്‍ ഷഫീറിനെ ഫോണില്‍ വിളിക്കുകയും വീട്ടുകാരുടെ മുന്നില്‍ വെച്ച് തെറി പറയുകയും വീട്ടിലേക്ക് വരാന്‍ ആവശ്യപ്പെടുകയുമായിരുന്നു. വീട്ടിലെത്തിയ ഷഫീറിനെ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരായ രണ്ടു പേര്‍ പണം ആവശ്യപ്പെട്ട് മരധിക്കുകയായിരുന്നു. മർധനമേറ്റ് നിലത്ത് വീണ ഷഫീറിനെ നിലത്തിട്ടും മർധിച്ചതായി പൂനൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി യ ഷഫീര്‍ പറഞ്ഞു. വാഹനത്തിന് ലോണെടുത്തിട്ട് ഏകദേശം രണ്ടു വര്‍ഷമായെങ്കിലും ഇത് വരെ തിരിച്ചടവ് മുടങ്ങിയിട്ടില്ലെന്നും ആദ്യമായാണ് ഒരാഴ്ച വൈകിയതെന്നും ഷഫീര്‍ പറഞ്ഞു. മരധനമേറ്റ ഷഫീര്‍ ബാലുശ്ശേരി പൊലിസില്‍ പരാതി നല്‍കി. ഷഫീറിന്റെ വാഹന വായ്പയില്‍ ഒരു തിരിച്ചടവ് മുടങ്ങിയിട്ടുണ്ടെന്നും വിഷയം സംസാരിച്ചു തീര്‍ക്കാനുള്ള ശ്രമം നടക്കുകയാണെന്നും ചോളമണ്ടലം ഓട്ടോ ഫിനാന്‍സ് അധികൃതര്‍ പറഞ്ഞു.

error: Content is protected !!