Site icon CTV Online

താമരശ്ശേരി ,അണ്ടോണയിൽ സ്കൂട്ടർ ബസ്സിനടിയിൽപ്പെട്ട് രണ്ടു പേർക്ക് പരുക്ക്

താമരശ്ശേരി: സ്‌കൂട്ടറിൽ ബസിടിച്ച് വിദ്യാർത്ഥിനികൾക്ക് ഗുരുതര പരിക്ക്. താമരശ്ശേരി മാനിപുരം റോഡിൽ അണ്ടോണ പൊയിലങ്ങാടിയിലാണ് അപകടം. കെ എം സി ടി കോളേജിലെ വിദ്യാർത്ഥിനികളായ താമരശ്ശേരി ചുങ്കം സ്വദേശിനി ഫാത്തിമ മിൻസിയ,പൂനൂർ സ്വദേശിനി ഫിദ ഫർസാന എന്നിവർക്കാണ് പരിക്കേറ്റത്.

മറ്റൊരു വാഹനം സ്കൂട്ടറിനെ മറികടക്കുന്നതിനിടെ ഇടിച്ചതിനെ തുടർന്ന് സ്കൂ‌ട്ടർ മറിഞ്ഞ് റോഡിലേക്ക് വീണതാണെന്നാണ് സൂചന. ഒരു വിദ്യാർത്ഥിനിയെ ബസിനടിയിൽ നിന്നാണ് പുറത്തെടുത്തത്.

ഇരുവരേയും ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച ശേഷം സാരമായി പരിക്കേറ്റ വിദ്യാർത്ഥിനിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഈ വിദ്യാർത്ഥിനിയുടെ നില ഗുരുതരമാണ്.

Exit mobile version