Site icon CTV Online

താമരശേരി ചുരത്തിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ചു; ബൈക്ക് യാത്രികന് ദാരുണാന്ത്യം

എം.എം.എബ്രഹാം, അപകടത്തിൽപ്പെട്ട ലോറിയും ബൈക്കും

കോഴിക്കോട്∙ താമരശേരി ചുരത്തിലുണ്ടായ വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. താമരശേരി ചുരം ഒന്നാം വളവിനു താഴെ ലോറിയും ബൈക്കും കൂട്ടിയിടിച്ചാണ് ബൈക്ക് യാത്രക്കാരൻ മരിച്ചത്. നെല്ലിപ്പൊയിൽ സ്വദേശി മണ്ണാട്ട് എം.എം.എബ്രഹാം (68) ആണ് മരിച്ചത്. രാവിലെ 6 മണിയോടെയായിരുന്നു അപകം .ഹൈവേ പൊലീസും ചുരം സംരക്ഷണ സമിതി പ്രവർത്തകരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി.

തടി കയറ്റി ചുരം ഇറങ്ങി വരികയായിരുന്ന താമരശേരി സ്വദേശിയുടെ ലോറിയുമായാണ് ബൈക്ക് കൂട്ടിയിടിച്ചത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരിക്കുകയാണ്. ചുരം സംരക്ഷണ സമിതി പ്രവർത്തകരായ ലത്തീഫ് പാലക്കുന്നൻ, സമറുദ്ദീൻ എന്നിവർ ചേർന്നാണ് പരുക്കേറ്റയാളെ മെഡിക്കൽ കോളജിൽ എത്തിച്ചത്.

Exit mobile version