
newsdesk
താമരശ്ശേരി: താമരശ്ശേരിക്ക് സമീപം ചമലിൽ പാരമ്പര്യ കർഷകനായ കണ്ണന്തറ ജോസഫ് വീട്ടിൽ വളർത്തി വന്നിരുന്ന പോത്തിന്റെ വാലാണ് മുറിച്ചു മാറ്റിയത്. ശനിയാഴ്ച പോത്തിനെ വിലക്കു വാങ്ങാൻ ഏതാനും പേർ വീട്ടിൽ എത്തിയിരുന്നെങ്കിലും പ്രതീക്ഷിച്ച വില ലഭിക്കാത്തതിനാൽ കച്ചവടം നടന്നിരുന്നില്ല. അന്നുരാത്രി തന്നെയാണ് പോത്തിൻ്റെ വാൽ മുറിച്ചു മാറ്റിയത്. വീട്ടിൽ പോത്തിനെ വാങ്ങാൻ എത്തിയവരെ സംശയിക്കുന്നതായി പരാതിയിൽ പറയുന്നു.
ശനിയാഴ്ച്ച രാത്രിയാണ് ഈ ക്രൂരകൃത്യം നടന്നത്, ഞായറാഴ്ച പോലിസിൽ പരാതി നൽകിയതിനെ തുടർന്ന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വളർത്തുമൃഗ്ഗത്തെ പൈശാശ്ചികമായി ദ്രോഹിച്ച നടപടി അപലനീയമാണെന്നും സാമൂഹ്യദ്രോഹികൾക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അനിൽജോർജിൻ്റെ നേതൃത്വത്തിൽ നടന്ന നാട്ടുകാരുടെ യോഗം അവശ്യപ്പെട്ടു.
