NEWSDESK
താമരശ്ശേരിയിൽ സാമ്പത്തിക തർക്കത്തെ തുടർന്ന് രണ്ടു പേർക്ക് കുത്തേറ്റു. മൂലത്തു മണ്ണിൽ താമസിക്കും ഓടക്കുന്ന് ഷെബീർ, ചെമ്പ്ര പറൂക്കാക്കിൽ നൗഷാദ് എന്നിവർക്കാണ് കുത്തേറ്റത്.
ഷബീറിന്റെ ചെവിക്ക് താഴെയും, വയറിന് മീതയുമാണ് കുത്തേറ്റത്, നൗഷാദിന്റെ കൈയിലാണ് കുത്തേറ്റത്.താമരശ്ശേരിക്ക് സമീപം ഓടക്കുന്ന് ബാർബർ ഷോപ്പിൽ വെച്ചാണ് രണ്ടു പേർക്ക് കത്രിക കൊണ്ട് കുത്തേറ്റത്.
ഇരുവരുടേയും സുഹൃത്തായ ചെമ്പ്ര സ്വദേശി ബാദുഷയാണ് കുത്തിയതെന്ന് കുത്തേറ്റവർ പറഞ്ഞു. ഷബീറും ബാദ്ഷയും സൗദിയിൽ ബിസിനസ് പങ്കാളികളാണ്.
ഇവർ തമ്മിൽ സാമ്പത്തിക തർക്കം നിലനിൽക്കുന്നുണ്ട്, എന്നാൽ ഇന്നത്തെ സംഭവത്തിന് ഇതുമായി ബന്ധമില്ലായെന്നും, ബാദുഷയുടെ ഭാര്യയെ കുറിച്ച് കുത്തേറ്റ നൗഷാദ് അപവാദം പറഞ്ഞു എന്ന സംശയത്തിൽ ഓടക്കുന്ന് ബാർബർ ഷോപ്പിൽ മുടി വെട്ടാൻ എത്തിയ ഷബീറിൻ്റെ കൂടെ നിൽക്കുകയായിരുന്ന നൗഷാദുമായി വാക്കേറ്റമുണ്ടാവുകയും, തുടർന്ന് കത്രിക കൊണ്ട് കുത്തുകയുമായിരുന്നു .തടയാൻ ശ്രമിച്ച ഷബീറിനും കുത്തേറ്റു.