NEWSDESK
തലയോലപ്പറമ്പ്: സ്വകാര്യ ബസ്സിൽ യാത്ര ചെയ്യുന്നതിനിടെ സ്കൂൾ വിദ്യാർഥിനിക്ക് നേരെ അതിക്രമം നടത്തിയ സംഭവത്തിൽ യുവാവ് പിടിയിൽ. വെള്ളൂർ ഇറുമ്പയം പള്ളിക്കുന്നേൽ രഞ്ജിത്ത് (28)നെയാണ് തലയോലപ്പറമ്പ് പോലീസ് പിടികൂടിയത്.വെള്ളിയാഴ്ച രാവിലെ വിദ്യാർഥിനി സ്കൂളിലേക്ക് പോകുന്നതിനിടെയാണ് സംഭവം. പെൺകുട്ടി ബഹളം വച്ചതോടെ ബസ്റ്റോപ്പിൽ ഇറങ്ങി ഇയാൾ കടന്ന് കളയുകയായിരുന്നു. ബന്ധുക്കൾ പരാതി നൽകിയതിനെ തുടർന്ന് പോക്സോ വകുപ്പ് പ്രകാരം കേസ്സേടുത്ത് ഇയാളെ പിടികൂടുകയായിരുന്നു. പ്രതിയെ ശനിയാഴ്ച കോടതിയിൽ ഹാജരാക്കും.