Site icon CTV Online

ഭീകരവാദ ഭീഷണി; ഡൽഹിയിൽ അതിർത്തികളിൽ പരിശോധന…

WebDesk

ഭീകരവാദ ഭീഷണി ലഭിച്ചതിനെ തുടർന്ന് ഡൽഹിയിൽ അതിർത്തികളിൽ പരിശോധന. ഭീകരവാദികൾ ഡൽഹിയിലേക്ക് കടക്കാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. ഗാസിപ്പൂർ അതിർത്തിയിൽ അടക്കം പരിശോധന നടക്കുകയാണ്. ഡൽഹിയിലേക്ക് വാഹനങ്ങൾക്ക് പ്രവേശിക്കുന്നതിലും നിയന്ത്രണം ഏർപ്പെടുത്തി.അതേസമയം റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് രാജ്യതലസ്ഥാനം കടുത്ത ജാഗ്രതയിലും നിയന്ത്രണത്തിലുമാണ്. ഡൽഹി ട്രാഫിക് പൊലീസ് നിയന്ത്രണം ഏർപ്പെടുത്തിയുളള മാർഗ രേഖ പുറത്തു വിട്ടിരുന്നു.

Exit mobile version