
newsdesk
കൊയിലാണ്ടി : അപകടത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് മലബാർ – ഗുരുവായൂർ ദേവസ്വം മുൻകൈയെടുത്ത് അഞ്ച് ലക്ഷം രൂപ നൽകും. മരിച്ചവരുടെ വീട്ടിൽ മന്ത്രി വി എൻ വാസവൻ നേരിട്ട് എത്തി തുക കൈമാറും. പരുക്കേറ്റവരുടെ ചികിത്സ സൗജന്യമാണ്. നാട്ടാന പരിപാലന ചട്ടം ലംഘിച്ചോ എന്ന് വനംവകുപ്പിന്റെ അന്തിമ റിപ്പോർട്ട് വന്നതിനുശേഷമേ പറയാനാകൂ എന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് മണക്കുളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആനയിടഞ്ഞത്. പടക്കം പൊട്ടിച്ച ശബ്ദം കേട്ടാണ് ആന വിരണ്ടോടിയത് എന്നാണ് ദൃക്സാക്ഷികളടക്കം പറയുന്നത്. ഉത്സവത്തിനിടെ ഇടഞ്ഞ ആന മറ്റൊരു ആനയെ കുത്തുകയും തുടർന്ന് രണ്ട് ആനകളും വിരണ്ടോടുകയുമായിരുന്നു. മരിച്ചവരിൽ ലീല എന്ന സ്ത്രീക്ക് ആനയുടെ ചവിട്ടേറ്റുവെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ടിൽ പറഞ്ഞിരുന്നു. കെട്ടിടം മേലിലേക്ക് തകർന്നുവീണാണ് മറ്റ് രണ്ട് പേരും മരിച്ചത്. അപകടത്തില്‍ 30 ഓളം പേര്‍ക്ക് പരിക്കേറ്റിരുന്നു. ചിതറിയോടിയപ്പോൾ തട്ടിവീണ് നിരവധി പേർക്കും പരുക്ക് പറ്റിയത്.
