ഫോണ്‍ നമ്പര്‍ വെളിപ്പെടുത്താതെ വാട്‌സാപ്പില്‍ ചാറ്റ് ചെയ്യാം; വാട്‌സാപ്പ് ഉപഭോക്താക്കളുടെ പ്രൈവസിക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന ഫീച്ചര്‍ ;വിശദമായി അറിയാം

NEWSDESK

വാട്‌സാപ്പ് ഉപഭോക്താക്കളുടെ പ്രൈവസിക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന ഫീച്ചര്‍ ഉടന്‍ എത്തുന്നു. നമ്മുടെ ഫോണ്‍ നമ്പര്‍ വെളിപ്പെടുത്താതെ തന്നെ വാട്‌സാപ്പില്‍ മറ്റ് വ്യക്തികളുമായി സന്ദേശങ്ങള്‍ പങ്ക് വെക്കാന്‍ കഴിയുന്ന ഫീച്ചറാണ് കമ്പനി അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്. ടെലഗ്രാം പോലുള്ള മെസേജിങ് ആപ്ലിക്കേഷനുകളില്‍ മുന്നേ തന്നെയുള്ള ഈ സംവിധാനം അപരിചിതര്‍ക്ക് നിങ്ങളുടെ നമ്പര്‍ ഗ്രൂപ്പുകളില്‍ നിന്നും സംഘടിപ്പിച്ച് നിങ്ങള്‍ക്ക് മേസേജ് അയക്കാനുള്ള സാധ്യതയെ തള്ളിക്കളയുന്നു.

വാട്‌സാപ്പിന്റെ ആന്‍ഡ്രോയിഡ് മൊബൈല്‍ വേര്‍ഷന്റെ ബീറ്റ പതിപ്പില്‍ ലഭ്യമായ ഈ ഫീച്ചര്‍ ഉടന്‍ തന്നെ എല്ലാ ഉപഭോക്താക്കളിലേക്കും എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഏതാനും ഐ.ഒ.എസ് ഉപഭോക്താക്കള്‍ക്കും പ്രസ്തുത ഫീച്ചര്‍ ലഭിച്ച് തുടങ്ങിയിട്ടുണ്ട്.നിങ്ങളുടെ പ്രൊഫൈല്‍ സെറ്റിങ്‌സിലാകും യൂസര്‍ നെയിം ഫീച്ചര്‍ കാണാന്‍ സാധിക്കുക. നിങ്ങളുടെ പേര് സെറ്റ് ചെയ്യുന്ന ഓപ്ഷന് പുറമേ, യൂസര്‍നെയിം ചേര്‍ക്കാനുള്ള പുതിയ ഭാഗവും വൈകാതെ അപ്‌ഡേറ്റിലൂടെ ലഭിക്കും.

ഒരു യൂസര്‍നെയിം ഒരു ഉപഭോക്താവിന് മാത്രമെ ലഭ്യമാകൂ എന്നതിനാല്‍ പേരിനൊപ്പം നമ്പറുകളും ക്യാരക്ടറുകളുമൊക്കെ നല്‍കിവേണം, യൂസര്‍നെയിം തെരെഞ്ഞെടുക്കേണ്ടത്.

error: Content is protected !!