മകൾക്കൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കുന്നതിനിടെ നിയന്ത്രണം വിട്ടെത്തിയ കാറിടിച്ചു; അധ്യാപികയ്ക്ക് ദാരുണാന്ത്യം

തിരുവനന്തപുരം∙ മകൾക്കൊപ്പം സ്‌കൂട്ടറിൽ സഞ്ചരിച്ചിരുന്ന അധ്യാപിക കാർ ഇടിച്ചു മരിച്ചു. പുഴനാട് ലയോള സ്കൂൾ അധ്യാപികയായ ചാങ്ങ സ്വദേശി എസ്. അഭിരാമി (33) ആണ് മരിച്ചത്. ഇന്നു രാവിലെ തിരുവനന്തപുരം കള്ളിക്കാട് തേവൻകോട് വച്ചായിരുന്നു അപകടം. അമിതവേഗത്തിലെത്തിയ കാർ നിയന്ത്രണം വിട്ട് എതിർദിശയിൽ വന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

അഭിരാമിയായിരുന്നു സ്കൂട്ടർ ഓടിച്ചിരുന്നത്. ഹെൽമറ്റ് ധരിച്ചിരുന്നെങ്കിലും അപകടത്തിനു പിന്നാലെ അഭിരാമിക്ക് ബോധം നഷ്ടപ്പെട്ടു. ഓടിക്കൂടിയ നാട്ടുകാർ അഭിരാമിയെ ഉടൻ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.സ്കൂട്ടറിൽ പിന്നിൽ ഇരിക്കുകയായിരുന്ന മകൾ അർപ്പിതയ്ക്കും അപകടത്തിൽ പരുക്കേറ്റു.

error: Content is protected !!