Site icon CTV Online

വടകര താലൂക്ക് ഓഫീസ് തീവെപ്പ് കേസ്; പ്രതിയെ വെറുതെ വിട്ട് കോടതി

വടകര: താലൂക്ക് ഓഫീസ് തീവെപ്പ് കേസില്‍ പ്രതിയായ യുവാവിനെ വെറുതെ വിട്ടു. ഹൈദരാബാദ് സ്വദേശി നാരായണ്‍ സതീഷിനെയാണ് വെറുതെ വിട്ടത്. കുറ്റക്കാരനല്ലെന്ന് കണ്ടതിനെ തുടര്‍ന്ന് വടകര ജില്ലാ അസിസ്റ്റന്റ് സെഷന്‍സ് കോടതി ഇയാളെ വെറുതെ വിട്ടുകയായിരുന്നു.

2021 ഡിസംബര്‍ 17നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ആയിരക്കണക്കിന് രേഖകളും കമ്പ്യൂട്ടറുകളും ഫര്‍ണിച്ചറുകളും കെട്ടിടവും ഉള്‍പ്പെടെ കത്തി നശിച്ചിരുന്നു. എന്നാല്‍ കേസ് തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി വിലയിരുത്തി.

സിസിടിവി ദൃശ്യങ്ങള്‍ ഹാജരാക്കിയെങ്കിലും ഇതില്‍ പ്രതിയെ വ്യക്തമായി കാണാന്‍ സാധിച്ചില്ല. വടകര ഡിഇഒ ഓഫീസ്, എല്‍എഎന്‍എച്ച് ഓഫീസ്, എടോടിയിലെ സ്വകാര്യ കെട്ടിടം എന്നിവിടങ്ങളിലെ തീവെപ്പ് കേസിലും ഇയാളെ വെറുതെ വിട്ടു.

ഒന്നരലക്ഷം രൂപയോളം മുടക്കി 2022 മെയ് മാസത്തിലാണ് നിസാം ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങിയത്. കമ്പനി അധികൃതരെയും പോലീസിലും വിവരം അറിയിച്ചിട്ടുണ്ട്.

Exit mobile version