
newsdesk
തിരുവനന്തപുരം: റേഷന്‍ കാര്‍ഡ് ആധാറുമായി ഉടന്‍ ലിങ്ക് ചെയ്യണമെന്ന് നിര്‍ദേശം. എല്ലാ റേഷന്‍ കാര്‍ഡ് ഉടമകളും അവരുടെ ഇ-കെവൈസി നല്‍കുന്നത് സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് റേഷന്‍ കാര്‍ഡ് ഉടമകളുടെ തിരിച്ചറിയല്‍ ഉറപ്പാക്കുന്ന ഡിജിറ്റല്‍ പ്രക്രിയയെയാണ് ഇ-കെവൈസി എന്നു വിളിക്കുന്നത്.
പൊതുവിതരണ സമ്പ്രദായം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും ഉദ്ദേശിച്ച ഗുണഭോക്താക്കള്‍ക്ക് സബ്സിഡികള്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുമാണ് കേന്ദ്ര സര്‍ക്കാര്‍ ആധാര്‍റേഷന്‍ കാര്‍ഡ് ലിങ്കിംഗ് നിര്‍ബന്ധമാക്കിയത്. ഇതിലൂടെ ഡ്യൂപ്ലിക്കേറ്റ്, വ്യാജ റേഷന്‍ കാര്‍ഡുകള്‍ ഒഴിവാക്കാനും സാധിക്കും.
ഓണ്‍ലൈനായി ചെയ്യേണ്ട വിധം ഇങ്ങനെ
കേരളത്ത്തിന്റെ പൊതുവിതരണ സംവിധാനത്തിന്റെ വെബ്‌സൈറ്റ് തുറക്കുക. (ഓരോ സംസ്ഥാനത്തിനും അതിന്റേതായ പോര്‍ട്ടല്‍ ഉണ്ടായിരിക്കും.)
ആധാര്‍ ബന്ധിപ്പിക്കുന്നതിനുള്ള ഓപ്ഷന്‍ തിരഞ്ഞെടുത്ത ശേഷം നിങ്ങളുടെ ആധാര്‍ നമ്പറും റേഷന്‍ കാര്‍ഡ് നമ്പറും രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറും നല്‍കുക. കൂടാതെ ആവശ്യമായ മറ്റ് വിശദാംശങ്ങള്‍ പൂരിപ്പിക്കുക. തുടര്‍ന്ന് നിങ്ങളുടെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലേക്ക് ലഭിച്ച ഒടിപി നല്‍കുക. പരിശോധിച്ചുറപ്പിച്ചുകഴിഞ്ഞാല്‍, നിങ്ങള്‍ക്ക് ഒരു സ്ഥിരീകരണ സന്ദേശം ലഭിക്കും.
റേഷന്‍ കാര്‍ഡ് ആധാറുമായി ലിങ്ക് ചെയ്യേണ്ട ഓഫ്ലൈന്‍ രീതി ഇങ്ങനെ
അടുത്തുള്ള പൊതുവിതരണ സംവിധാനം കേന്ദ്രം അല്ലെങ്കില്‍ റേഷന്‍ കട സന്ദര്‍ശിക്കുക. ആധാര്‍, റേഷന്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക്, പാസ്പോര്‍ട്ട് വലുപ്പത്തിലുള്ള ഫോട്ടോഗ്രാഫുകള്‍ എന്നീ രേഖകള്‍ കയ്യില്‍ കരുതേണ്ടതാണ്. കേന്ദ്രത്തില്‍ ബയോമെട്രിക് പരിശോധന പൂര്‍ത്തിയാക്കുക. ലിങ്കിംഗ് വിജയകരമായി പൂര്‍ത്തിയാകും.
