Site icon CTV Online

സവാള വിലക്കയറ്റം തടയാൻ വിപണിയിൽ ഇടപെടും, കിലോ 35 രൂപ നിരക്കിൽ വിൽക്കും’: ടി സിദ്ദിഖ്

തിരുവനന്തപുരം: സവാള വിലക്കയറ്റം തടയാൻ വിപണിയിൽ ഇടപെടുമെന്ന് കൃഷി മന്ത്രി ടി സിദ്ദിഖ്. കിലോ ഗ്രാമിന് 35 രൂപ നിരക്കിൽ സവാള വിൽക്കും. 100 ടൺ സവാള NCCF വഴി സംഭരിച്ച് കേരളത്തിൽ എത്തിക്കും. പൊതു വിപണിയിൽ സവാളയ്ക്ക് കിലോ ഗ്രാമിന് 58 രൂപ മുതൽ 80 രൂപ വരെ വിലയുണ്ട്. ആദ്യ ഘട്ടത്തിൽ 30 ടൺ സവാള എത്തിക്കും.

സപ്‌ളൈകോ , ഹോർട്ടികോർപ്പ് വഴിയാണ് കുറഞ്ഞ വിലയ്ക്ക് സവാള വിറ്റഴിക്കുക. പണം തടസമല്ല. സവാള സ്റ്റോക്ക് ചെയ്യാൻ കൃഷി വകുപ്പിൻ്റെ കോൾഡ് സ്റ്റോറേജുകൾ ഉപയോഗപ്പെടുത്തും. കേരളത്തിൽ നാളീകേര പാർക്ക് സ്ഥാപിക്കും. ഓണക്കാലത്ത് 14.25 കോടി രൂപയുടെ പച്ചക്കറി സംഭരിച്ചു.

പച്ചക്കറി നൽകിയ കർഷകരുടെ പണം അന്ന് രാത്രിയും തൊട്ടടുത്ത ദിവസവുമായി നൽകി. മഴക്കെടുതിയിൽ കൃഷി നാശത്തിനുള്ള നഷ്ട പരിഹാരം നൽകും. KSDMA വിജ്ഞാപനം വന്നാൽ നടപടി സ്വീകരിക്കും. വിളനാശത്തിനുള്ള നഷ്ടപരിഹാരം 5 കൊല്ലമായി കുടിശികയാണ്. 120 കോടി രൂപ കുടിശികയുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

കേരളത്തിലെ നാളികേര മേഖലയുടെ പുനരുജ്ജീവനവും സമഗ്ര വികസനവും ലക്ഷ്യമിട്ട് 500 കോടി രൂപയുടെ ബൃഹത് പദ്ധതി നാളികേര വികസന ബോർഡിന്റെ പരിഗണനയ്ക്കായി സമർപ്പിക്കുമെന്ന് ടി. സിദ്ദിഖ് പറഞ്ഞു. ഒന്നാംഘട്ടത്തിൽ നാളികേര വികസന ബോർഡിന്റെ വിഹിതമായി 500 കോടി രൂപയും സംസ്ഥാന സർക്കാരിന്റെ വിഹിതമായി 41 കോടി രൂപയും ഉൾപ്പെടുത്തി പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Exit mobile version