Site icon CTV Online

പുനഃസംഘടനയിലെ ഗ്രൂപ്പ് തർക്കം; പരാതികളും പരിഭവങ്ങളും പാർട്ടിക്ക് അകത്ത് തന്നെ പറയണമെന്ന് ടി സിദ്ദിഖ് എംഎൽഎ

WebDesk

പുനഃസംഘടനയിലെ ഗ്രൂപ്പ് തർക്കത്തെക്കുറിച്ചുള്ള ചോദ്യത്തിന് പരാതികളും പരിഭവങ്ങളും പാർട്ടിക്ക് അകത്ത് തന്നെ പറയണമെന്ന് ടി സിദ്ദിഖ് എംഎൽഎ.സോളാർ കേസിൽ വിവാദങ്ങൾ ഉണ്ടായപ്പോൾ ന്യായീകരിക്കാൻ അന്ന് പല കോൺഗ്രസ് നേതാക്കളും ഭയന്നു. നേതാക്കളുടെ പേര് പറയുന്നില്ലെന്നും ടി.സിദ്ദിഖ് മാധ്യമങ്ങളോട് പ്രതികരിച്ചു.
പാർലമെന്റ് തെരഞ്ഞെടുപ്പ് ആണ് ലക്ഷ്യമെന്നും പുറത്തു വന്ന് സംസാരിച്ച് ആ ലക്ഷ്യം തകർക്കരുത്, വെയിലും മഴയും കൊണ്ട് രാഹുൽഗാന്ധി ഭാരത് ജോഡോ യാത്ര നടത്തിയത് എന്തിനാണെന്ന് മറക്കരുതെന്നും എ ഐ ഗ്രൂപ്പ്നേതാക്കൾക്ക് സിദ്ദിഖ് മുന്നറിയപ്പ് നൽകി.ഈ സമയം പരാതികളും പരിഭവങ്ങളും നേതൃത്വത്തിനോട് നേരിട്ട് പറയണം. അങ്ങനെ പരിഹരിക്കണം. പാർട്ടിയുടെ ലക്ഷ്യം 2024 പാർലമെന്റാണ്.
ഒരു കാലത്തും ഉണ്ടായിട്ടില്ലാത്ത സംഘടനപരമായ പരിത്യാഗം നടത്തിയാണ് മുന്നോട്ട് പോകുന്നത്. അവിടെ പരിഭവങ്ങളുണ്ടാകും. ആ പരിഭവങ്ങളും പരാതികളും കേട്ട് സംസാരിച്ച് തീർക്കാനുള്ള മെയ് വഴക്കം കോൺഗ്രസിനുണ്ട്. പുറത്തുവന്ന് സംസാരിച്ച് പാർട്ടിയുടെ ലക്ഷ്യം തകർക്കരുതെന്നും ടി.സിദ്ദിഖ് പറഞ്ഞു.

Exit mobile version