
Web Desk
തനിക്കെതിരായ എല്ലാ ആരോപണങ്ങള്‍ക്കും മറുപടി പറയുമെന്ന് സ്വപ്‌ന സുരേഷ്. ഇപ്പോള്‍ കേസിന്റെ കാര്യത്തിനാണ് മുന്‍ഗണന. മാധ്യമങ്ങളില്‍ നിന്ന് ഒളിച്ചോടില്ലെന്നും സ്വപ്‌ന സുരേഷ് കൊച്ചിയില്‍ പറഞ്ഞു.
അമ്മയ്‌ക്കൊപ്പമായിരിക്കും മാധ്യമങ്ങളെ കാണുക. മാനസികമായി ഫ്രീയായ ശേഷം എല്ലാ കാര്യങ്ങളും മാധ്യമങ്ങളോട് പറയും. നിങ്ങളുടെ എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം ഉണ്ടാകും. തിരുവനന്തപുരത്തു വച്ചായിരിക്കും അമ്മയ്‌ക്കൊപ്പം മാധ്യമങ്ങളെ കാണുകയെന്നും സ്വപ്‌ന പറഞ്ഞു.
