Site icon CTV Online

സ്വെെര്യം കെടുത്തി വവ്വാൽ കൂട്ടം; പണി തീരാത്ത വീട്ടില്‍ നൂറ് കണക്കിന് വവ്വാലുകൾ

Local News

നിപ്പാ ഭീതിക്കിടെ പണി തീരാത്ത വീട്ടില്‍ കണ്ടെത്തിയ വവ്വാല്‍ കൂട്ടം സമീപ വാസികളുടെ സ്വെെര്യം കെടുത്തുന്നു. കൊടിയത്തൂര്‍ പഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡ് ചുള്ളിക്കാപറമ്പ് ചാലിൽ ഭാഗത്തെ പണിതീരാത്ത വീട്ടിലാണ് നൂറ് കണക്കിന് വവ്വാലുകളെ കണ്ടെത്തിയത്‌.നിപ്പാ വൈറസ് ബാധിച്ച് മരണം നടന്ന ചാത്തമംഗലം പഞ്ചായത്തിലെ പാഴൂർ പ്രദേശവുമായി മൂന്ന് കിലോമീറ്റര്‍ പരിധിക്കുള്ളിലായതിനാല്‍ കണ്ടെയിന്‍മെന്‍റ് നിയന്ത്രണം നിലനില്‍ക്കുന്ന പ്രദേശം കൂടിയാണിത്.

രാത്രി സമയങ്ങളിൽ പുറത്ത് പോയാലും പകൽ സമയത്ത് വവ്വാലുകളുടെ വിഹാരമാണ് വീടിനുള്ളിലെന്ന് സമീപ വാസികള്‍ പറയുന്നു.വീട്ടിനുള്ളില്‍ വവ്വാലിന്‍റെ വിസര്‍ജ്യവും നിറഞ്ഞ് നില്‍ക്കുകയാണ്. നിപ്പാ പരത്തുന്നത് വവ്വാലില്‍ നിന്നാണ് എന്ന പ്രചാരണം ഉള്ളതിനാല്‍ സമീപ വാസികള്‍ ആശങ്കയിലായിരിക്കുകയാണ്. സമീപ വാസികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വാര്‍ഡ് മെമ്പറും വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലം സന്ദര്‍ശിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് സ്ഥലം സന്ദര്‍ശിച്ച വനം വകുപ്പ് അധികൃതര്‍ പറഞ്ഞു.നിപ്പാ പരത്തുന്നത് പഴം തീനി ഇനത്തില്‍ പെട്ട വലിയ വവ്വാലുകളാണെന്നും ഇവിടെ കണ്ടെത്തിയത് ചെറിയ ഇനത്തില്‍ പെട്ട വവ്വാലുകളാണെന്നും വാര്‍ഡ് മെമ്പര്‍ എം ടി റിയാസ് പറഞ്ഞു.

Exit mobile version