Site icon CTV Online

പഞ്ചസാരയെക്കാൾ കൂടുതല്‍ ബ്ലഡ് ഷുഗര്‍ കൂട്ടുന്ന ഭക്ഷണങ്ങൾ ഏതാണ് എന്നറിയാമോ?

പഞ്ചസാരയെക്കാൾ കൂടുതല്‍ ബ്ലഡ് ഷുഗര്‍ കൂട്ടുന്ന ഭക്ഷണങ്ങൾ
പഞ്ചസാരയെക്കാൾ കൂടുതല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുന്ന ഭക്ഷണങ്ങളെ പരിചയപ്പെടാം.

മൈദ കൊണ്ടുള്ള നാനും പൂരിയും
നാനും പൂരിയും സാധാരണയായി വീടുകളിൽ ഉണ്ടാക്കുന്ന ഭക്ഷണമാണ്, പക്ഷേ അവയുടെ ഉയർന്ന ജിഐ (ഗ്ലൈസെമിക് ഇൻഡക്സ്) ശ്രദ്ധിക്കണം.

ഉരുളക്കിഴങ്ങ്/ഫ്രഞ്ച് ഫ്രൈസ്
ഫ്രഞ്ച് ഫ്രൈസ്, ഉരുളക്കിഴങ്ങ്, ആലു മസാല എന്നിവ കഴിക്കുന്നത് കൊണ്ട് കുഴപ്പമില്ലെന്ന് കരുതരുത്. ഇവയും രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കും.

ചില പഴങ്ങൾ
മാമ്പഴം, മുന്തിരി, തണ്ണിമത്തന്‍, പൈനാപ്പിള്‍, സപ്പോട്ട, ഉണക്കമുന്തിരി, ഈന്തപ്പഴം തുടങ്ങിയ ഉയർന്ന മധുരമുള്ള പഴങ്ങൾ കഴിക്കുമ്പോൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാം.

പാക്ക് ചെയ്ത പഴച്ചാറുകൾ
പഴച്ചാറുകൾ, പ്രത്യേകിച്ച് കുപ്പികളിൽ വരുന്നവ, രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കും. ഈ ജ്യൂസുകളിൽ പഴങ്ങളിലുള്ള ആവശ്യമായ നാരുകൾ ഇല്ലാത്തതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂടാൻ കാരണമാകുന്നു.

സമൂസ, പക്കോട പോലുള്ള വറുത്ത പലഹാരങ്ങൾ
ചായ കുടിക്കുന്ന സമയത്തും മറ്റും കഴിക്കുന്ന സമൂസ, പക്കോട പോലുള്ള മൊരിഞ്ഞതും ഉപ്പുള്ളതുമായ പലഹാരങ്ങൾക്ക് ഉയർന്ന ഗ്ലൈസെമിക് ഇൻഡക്സ് ഉണ്ട്.

ശർക്കര
ആരോഗ്യത്തിന് പഞ്ചസാരയ്ക്ക് പകരം നമ്മൾ ശർക്കര ഉപയോഗിക്കാറുണ്ട്. എന്നാൽ ശർക്കരയ്ക്കും ഉയർന്ന ജിഐ ഉണ്ട്. ശർക്കര സ്വാഭാവികമായും മധുരമുള്ളതും ഇരുമ്പ് പോലുള്ള ധാതുക്കളാൽ സമ്പന്നവുമാണ്. പ്രമേഹമുള്ളവർ ഇത് മിതമായി കഴിക്കണം.ബുരാജനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു .

Exit mobile version