Site icon CTV Online

കേരളത്തിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ വിമർശിക്കാനില്ല; സുരേഷ് ഗോപി എം പി

Web Desk

കേരളത്തിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ വിമർശിക്കാനില്ലെന്ന് സുരേഷ് ഗോപി എം പി. രാഷ്ട്രീയം പറയേണ്ട വിഷയമല്ല കൊവിഡ് പ്രതിരോധമെന്നും ബിജെപി എംപി സുരേഷ് ഗോപി പറഞ്ഞു . കൊവിഡ് വിഷയത്തിൽ രാഷ്ട്രീയം പറയാൻ കേന്ദ്ര സർക്കാരിനും താത്പര്യമില്ല. ഉദ്യോഗസ്ഥവൃന്ദം രാഷ്ട്രീയം കലർത്താൻ ശ്രമിക്കുമ്പോഴാണ് പാളിച്ച ഉണ്ടാകുന്നത്. പിണറായി വിജയൻ സർക്കാരിന് കൊവിഡിനെ നിയന്ത്രിക്കാൻ കഴിയട്ടെയെന്നും സുരേഷ് ഗോപി പറഞ്ഞു. അതേസമയം സംസ്ഥാനത്ത് ഇന്നലെ 32,801 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.22 ആണ്.

Exit mobile version