Site icon CTV Online

മോഫിയ പർവീണിന്റെ ആത്മഹത്യ; സി.ഐ സുധീറിന് സസ്‌പെൻഷൻ

Web Desk

ആലുവയിൽ നവവധു മോഫിയ പർവീണിന്റെ ആത്മഹത്യയിൽ സിഐ സി.എൽ സുധീറിനെ സസ്‌പെൻഡ് ചെയ്തു. സർക്കാർ നിർദ്ദേശത്തെ തുടർന്നാണ് സംസ്ഥാന പൊലീസ് മേധാവിയുടെ നടപടി. ഇതിന് പുറമെ സിഐക്കെതിരെ വകുപ്പുതല അന്വേഷണം നടക്കും. കൊച്ചി സിറ്റി ട്രാഫിക് എസിക്കാണ് അന്വേഷണച്ചുമതല.അതേസമയം, ആലുവ പൊലീസ് സ്റ്റേഷൻ ചുമതല പുതിയ സിഐക്ക് നൽകിയിട്ടുണ്ട്. രാമമംഗലം സിഐ ആയിരുന്ന സൈജു കെ.പോളിനാണ് ചുമതല.

Exit mobile version