Site icon CTV Online

കാറിലെത്തിയ യുവാവ് മൊബൈലിൽ സംസാരിച്ചുകൊണ്ട് ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കി

Web Desk

കാറിലെത്തിയ യുവാവ് ട്രെയിനിനു മുന്നില്‍ ചാടി ജീവനൊടുക്കി. പള്ളിക്കത്തോട് ആനിക്കാട് വെസ്റ്റ് മുകളേല്‍ ത്രയീശം വീട്ടില്‍ ഹരികൃഷ്ണന്‍ പത്മനാഭന്‍ (37) ആണ് മരിച്ചത്. രാവിലെ ജോലി സ്ഥലത്തേക്കു പോകുംവഴി മുട്ടമ്പലം റെയില്‍വെ ക്രോസിന് സമീപത്തായിരുന്നു സംഭവം. രാവിലെ 10 മണിയോടെ റെയില്‍വേ ഗേറ്റിന് സമീപം കാറിലെത്തിയ ഹരികൃഷ്ണന്‍, വാഹനം നിര്‍ത്തി പുറത്തിറങ്ങി. ഫോണ്‍ വിളിച്ചുകൊണ്ടു റെയില്‍വേ ട്രാക്കിലേക്ക് നടന്നു. ട്രെയിന്‍ വന്നപ്പോള്‍ മുന്നിലേക്കു ചാടുകയായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. കോട്ടയത്ത് ഇരുചക്ര വാഹന ഷോറൂമില്‍ ജനറല്‍ മാനേജറായിരുന്നു.

Exit mobile version