Site icon CTV Online

മലപ്പുറത്ത് ടാക്‌സി ഡ്രൈവര്‍ പുഴയിലേക്ക് ചാടിയതായി സംശയം

Web Desk

മലപ്പുറം പൊന്നാനി കുണ്ടൂക്കടവ് പാലത്തിന് സമീപം ടാക്‌സി ഡ്രൈവര്‍ പുഴയിലേക്ക് ചാടിയതായി സംശയം. പൊന്നാനി സ്വദേശി രാജനെയാണ് ഇന്നലെ രാത്രി മുതല്‍ കാണാതായത്. ഇയാള്‍ ഓടിച്ചിരുന്ന കാര്‍ പാലത്തിന് സമീപം നിര്‍ത്തിയിട്ടിരിക്കുന്ന നിലയിലാണ്. പൊലീസിന്റെയും ഫയര്‍ഫോഴ്‌സിന്റെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ പുഴയില്‍ തിരച്ചില്‍ തുടരുകയാണ്. രണ്ടുവര്‍ഷം മുന്‍പ് രാജന്റെ മകന്‍ ആത്മഹത്യ ചെയ്തിരുന്നു. ഇതേതുടര്‍ന്ന് നാളുകളായി രാജന്‍ മനോവിഷമത്തിലായിരുന്നെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു.

Exit mobile version