Site icon CTV Online

കണ്ണിൽ അസഹ്യമായ വേദനയും ചൊറിച്ചിലുമായി രോഗിയെത്തി ;ഡോക്ടർ പുറത്തെടുത്തത് ജീവനുള്ള വിരയെ ;വടകര വീ ട്രസ്റ്റ് കണ്ണാശുപത്രിയിൽ ആണ് വിജയകരമായ സർജറി നടന്നത്

വടകര: കണ്ണിൽ അസഹ്യമായ വേദനയും ചൊറിച്ചിലുമായി വടകര വീ ട്രസ്റ്റ് കണ്ണാശുപത്രിയിൽ എത്തിയ രോഗിയുടെ കണ്ണിൽ നിന്നും ജീവനുള്ള വിരയെ പുറത്തെടുത്തു . വടകര വീ ട്രസ്റ്റ് ഹോസ്പിറ്റലിലെ
ഡോക്ടർ വിഷ്ണു ദേവരാജിന്റെ നേതൃത്വത്തിൽ ഉള്ള സംഘം ആണ് വിജയകരമായ
സർജറിയിലൂടെ ഏകദേശം 16 സെന്റിമീറ്റര്‍ നീളമുള്ള വിരയെ പുറത്തെടുത്തത് .

മലിനമായ വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും കൂടാതെ കൊതുകുകളും ഈച്ചകളുംവഴിയാണ് ഇത്തരം വിരകള്‍ മനുഷ്യശരീരത്തില്‍ പ്രവേശിക്കുന്നത്. അതിൻറെ ലാർവ ബ്ലഡിലൂടെ കണ്ണിലേക്ക് എത്തിയിട്ടാണ് ഈ അവസ്ഥ ഉണ്ടാകുന്നത്.ആറുമാസംകൊണ്ട് ഇവ പൂര്‍ണ വളര്‍ച്ചയെത്തും . ഇവ രക്തത്തിലൂടെ സഞ്ചരിക്കുകയും , കണ്ണിലും ലെന്‍സിലും തലച്ചോറിലുംവരെയെത്തുകയും കണ്ണിൻറെ കാഴ്ച ശക്തിയെ വരെ ബാധിച്ചേക്കാവുന്ന സങ്കീർണമായ രോഗാവസ്ഥയിലേക്ക് മാറുകയും ചെയ്യും .

വിരയുടെ സാന്നിധ്യം ഉറപ്പിച്ചു കഴിഞ്ഞാൽ അവയെ ജീവനോടെ തന്നെ പുറത്തെടുക്കുന്ന ചികിത്സാരീതി വീ ട്രസ്റ്റ് കണ്ണാശുപത്രി ഉറപ്പു നൽകുന്നു. തക്ക സമയത്ത് ചികിത്സ തേടി ഈ സാഹചര്യത്ത ഭീതിയില്ലാതെ നമുക്ക് നേരിടാം.

Exit mobile version