Site icon CTV Online

സുബ്രതോ കപ്പ്;രാജ്യത്തിന് അഭിമാനമാവാൻ കേരളത്തെ പ്രതിനിധീകരിച്ച് കൊടിയത്തൂർ സ്വദേശികളും

NEWSDESK

മുക്കം:ഡൽഹിയിൽ നടക്കുന്ന സുബ്രതോ കപ്പിൽ കേരളത്തെ പ്രതിനിധീകരിച്ച് കൊടിയത്തൂർ സ്വദേശികളായ രണ്ട് പേർ ബൂട്ടണിയുന്നു. കൊടിയത്തൂർ സ്വദേശികളായ അതുലും മിജ് വാതുമാണ് ഡൽഹിയിൽ നടക്കുന്ന ദേശീയ മത്സരത്തിൽ പങ്കെടുക്കുന്നത്. കൊടിയത്തൂർ കാരക്കുറ്റി യങ് സ്റ്റാർ ക്ലബ്ബിന്റെ കീഴിലുള്ള ക്രസന്റ് അക്കാദമിയിലാണ് ഇരുവരും പരിശീലനം നേടിയത്. ചേലേമ്പ്ര എൻ.എൻ.എം. ഹയർസെക്കൻഡറി സ്‌കൂൾ വിദ്യാർഥികളാണിവർ.

കൊടിയത്തൂര്‍ കാരക്കുറ്റി പുല്‍പറമ്പില്‍ അബ്ദുല്‍ നാസറിന്റെ മകനാണ് മിജ് വാദ്, കാരക്കുറ്റിയിലെ തന്നെ ഷാജിയുടെ മകനാണ് അതുല്‍. കോഴിക്കോട് നടന്ന സംസ്ഥാന മത്സരത്തില്‍ പാലക്കാടിനെ പരാജയപ്പെടുത്തി മലപ്പുറം ജില്ലയിലെ ചെലേമ്പ്ര എൻ.എൻ.എം ഹയര്‍സെക്കൻഡറി സ്കൂളായിരുന്നു ചാമ്പ്യന്മാരായത്. അടുത്ത മാസമാണ് ഡല്‍ഹിയില്‍ മത്സരങ്ങള്‍ നടക്കുന്നത്.

Exit mobile version