Site icon CTV Online

അന്താരാഷ്ട്ര മുള ദിനത്തിൽ ‘മുള മുഴക്കം ഒരുക്കി വിദ്യാർത്ഥികൾ

മുക്കം:മൊയ്തീൻ കോയ ഹാജി മെമ്മോറിയൽ മുക്കം ഓർഫനേജ് ഗേൾസ് സ്കൂൾ പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര മുള ദിനത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.

ഇരുവഞ്ഞി പുഴയുടെ തീരത്ത് ദാമോദരൻ കോഴഞ്ചേരി നട്ടു പിടിപ്പിച്ച മുളഞ്ചോലയിൽ നടന്ന മുളമുഴക്കം പരിപാടി മുക്കത്തെ മുതിർന്ന ഡോക്ടറും എഴുത്തുകാരനുമായ ഡോക്ടർ നാണു നെല്ലിയോറ ഉദ്ഘാടനം ചെയ്തു.പരിസ്ഥിതി പ്രവർത്തകനും മുളഞ്ചോലയുടെ ശില്പിയുമായ ദാമോദരൻ കോഴഞ്ചേരിയെ വേദിയിൽ ഉദ്ഘാടകൻ ആദരിച്ചു. റിട്ട.ഹയർ സെക്കണ്ടറി അധ്യാപകൻ കെ.രവീന്ദ്രൻ ആധ്യക്ഷത വഹിച്ചു.

കാരശ്ശേരി ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സത്യൻ മുണ്ടയിൽ, കൃഷ്ണ ദാസ് കുന്നുമ്മൽ അതിഥികളായിരുന്നു. ശശി മാങ്കുന്നുമ്മൽ, എൻ.പി യൂസുഫ് കോഴിക്കോട്, സമാൻ ചാലൂളി, വിദ്യാർത്ഥി പ്രതിനിധികളായ ലുബൈബ തസ്‌നീം, അസ്ന ജാസ്മിൻ എന്നിവർ സംസാരിച്ചു.ക്ലബ് കോഡിനേറ്റർ ടി. റിയാസ് സ്വാഗതവും പോഗ്രാം കൺവീനർ കെ. മുഹമ്മദ്‌ അബൂബക്കർ നന്ദിയും പറഞ്ഞു.ൻ എൽ സേവന കേന്ദ്രങ്ങളാകും; കരാറിൽ ഒപ്പുവെച്ച് തപാൽ വകുപ്പ്

Exit mobile version